SignIn
Kerala Kaumudi Online
Sunday, 15 September 2024 1.43 PM IST

വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത : പൊലീസ് കേസെടുത്തു

Increase Font Size Decrease Font Size Print Page
shyni

പീരുമേട് : ചി​കി​ൽസയി​ലി​രി​ക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.ഏലപ്പാറ ലക്ഷം വീട്ടി​ൽ മഹേന്ദ്രന്റെ ഭാര്യ ഷൈനി (34)യാണ് മരിച്ചത്. ത്രിവേണി സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായിരുന്നു ഷൈനി
ഫിക്സ്‌രോഗത്തെ തുടർന്ന് കോട്ടയം മെഡിക്കൽകോളേജിൽ ചികിത്സയിലി​രി​ക്കെ ബുധനാഴ്ച്ചയാണ് മരിച്ചത്. കഴിഞ്ഞ 20 ദിവസമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽകോളജിലും ചികിത്സയിലായിരുന്നു. . വിദേശത്തായിരുന്നു ഷൈനിയുടെ സഹോദരൻ നാട്ടിലെത്തിയശേഷം സംസ്‌കാര ചടങ്ങുകൾക്കായി വീട്ടിലേക്ക് മൃതദേഹംകൊണ്ടുവരുമ്പോഴാണ് സഹോദരനും ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് സംസ്‌കാര ചടങ്ങുകൾ മാറ്റി. പീരുമേട് താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ഇടുക്കി മെഡിക്കൽകോളജിലേക്ക്‌പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. വീട്ടമ്മയും ഭർത്താം തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിൽമോഴി നൽകിയിട്ടുണ്ട്. ഇത് സംബന്ധി​ച്ച് നാട്ടുകാരും പരാതിപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.