SignIn
Kerala Kaumudi Online
Monday, 16 September 2024 1.27 PM IST

പുതുമുഖ  ഗായികമാർക്ക്  അവസരമുണ്ടോയെന്ന് പരിഹസിച്ച് കമന്റ്; കുറിക്കുകൊള്ളുന്ന മറുപടി നൽകി ഗോപി സുന്ദർ

Increase Font Size Decrease Font Size Print Page
gopi-sundar

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാമൂഹമാദ്ധ്യമത്തിൽ മിക്കപ്പോഴും ചർച്ചയാകാറുണ്ട്. സോഷ്യൽ മീഡിയയിൽ ഗോപി സുന്ദർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ പലരും മോശം കമന്റുകൾ ഇടാറുണ്ട്.

എന്നാൽ അതിന് നല്ല കിടിലൻ മറുപടി ഗോപി സുന്ദർ നൽകാറുമുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വെെറലാണ്. അടുത്തിടെ സോഷ്യൽ മീഡിയയിൽ പെൺസുഹൃത്തുക്കളുമായി അദ്ദേഹം പങ്കുവച്ച ചിത്രങ്ങൾ വിമർശനങ്ങൾ നേരിട്ടിരുന്നു. അത്തരത്തിൽ അദ്ദേഹം പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

'ദരിദ്രരരെ ഇതിലെ' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. പിന്നാലെ നിരവധി കമന്റും ലെെക്കും ഗോപി സുന്ദറിന് ലഭിക്കുന്നുണ്ട്. അതിലെ ഒരു കമന്റിനാണ് ഗോപി മറുപടി നൽകിയിരിക്കുന്നത്. 'പുതുമുഖ ഗായികമാർക്ക് അവസരമുണ്ടോ? ഫോട്ടോ പിടിച്ച ആള് ആരാ? സൂപ്പർ' എന്നായിരുന്നു കമന്റ്. 'എന്റെ ദരിദ്രാ, നിന്നോട് നോം എന്ത് പറഞ്ഞാ? നിന്റെ വിശപ്പ് മാറും?' എന്നായിരുന്നു ഗോപിയുടെ മറുപടി. പോസ്റ്റിൽ ഗോപി സുന്ദറിനെ അനുകൂലിച്ചും വിമർശിച്ചും ആളുകൾ കമന്റിടുന്നുണ്ട്.

gopi

ഗായിക അഭയ ഹിരൺമയുമായി ഗോപി സുന്ദർ ലിവിംഗ് ടുഗെതർ റിലേഷൻഷിപ്പിലായിരുന്നതും പിന്നെ അഭയയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായി ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയതുമെല്ലാം സമൂഹമാദ്ധ്യമത്തിൽ വളരെ ചർച്ചയായിരുന്നു. അമൃതയുമായി വേർപിരിഞ്ഞു എന്ന തരത്തിൽ പിന്നീട് വാർത്തകൾ വന്നു. തുടർന്നാണ് ഏറെ ട്രോളുകളും വിമർശനങ്ങളും ഗോപി സുന്ദറിന് നേരിടേണ്ടി വന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GOPISUNDAR, MALAYALI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.