SignIn
Kerala Kaumudi Online
Monday, 15 July 2024 10.18 AM IST

36 വർഷത്തിന് ശേഷം ഒത്തുകൂടി പുല്ലംകുളത്തെ പൂർവ വിദ്യാർത്ഥികൾ

snhss-paravur-

പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ പത്താം ക്ളാസിൽ പഠിച്ചവർ മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷം ഒത്തുകൂടി. 1987- 88 അദ്ധ്യയന വർഷത്തിൽ പഠിച്ച അമ്പതിലധികം പേർ പഴയ ക്ളാസ് റൂമിൽ വീണ്ടും ഒത്തുചേർന്നപ്പോൾ നാട്ടിലില്ലാത്തവർ ഓൺലൈനിൽ പങ്കുചേർന്നു. സ്കൂളിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പാണ് ഈ ഒത്തുചേരലിന് സഹായിച്ചത്. ഇവരുടെ അദ്ധ്യാപകരായിരുന്ന ഇ.ബി. മൈസിയും വി.എസ്. അംബികവതിയും കൂട്ടായ്മയിൽ പങ്കെടുത്തു. കൂട്ടായ്മ സാമൂഹ്യപ്രവർത്തനങ്ങൾക്കായി സ്വരൂപിച്ച തുക സ്കൂളിലെ സഹപാഠിക്ക് ഒരു വീട് എന്ന പദ്ധതിയിൽ നൽക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പി.ജി. അനിൽകുമാർ, എം.എസ്. റെജി, സി.ജി. ഹിത, എം. സീധർ, കെ.ബി. സുൾഫിത്ത്, സഞ്ജു എൻ. മേനോൻ, കൂട്ടായ്മക്ക് ഓർമ്മച്ചെപ്പ് എന്ന പേര് നിർദേശിച്ച എം.പി. ബിന്ദു, കൂട്ടായ്മയുടെ സംഘാടനത്തിനായി പ്രവർത്തിച്ച ഡി. സുനി എന്നിവരെ പൊന്നാട അണിയിച്ച് അനുമോദിച്ചു. സ്കൂൾ ജീവിതത്തിലെ മധുരസ്മരണകളും മുപ്പത്തിയാറ് വർഷത്തെ ജീവിതാനുഭവങ്ങളും പങ്കുവച്ചാണ് എല്ലാവരും പിരിഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SNHSS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.