SignIn
Kerala Kaumudi Online
Monday, 15 July 2024 7.24 AM IST

സൂപ്പർ ഫ്രണ്ട്ഷിപ്പ് ആഘോഷമാക്കി ആനും സംവൃതയും

ann-augustin

സിനിമയ്ക്ക് പുറത്തും സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് നടിമാരായ ആൻ അഗസ്റ്റിനും സംവൃത സുനിലും. ആൻ, സംവൃത, നസ്രിയ, സ്രിന്ധ, മീര നന്ദൻ എന്നിവർ ചേർന്നതാണ് ഈ സൗഹൃദ കൂട്ടായ്മ. കഴിഞ്ഞ ദിവസം മീര നന്ദന്റെ വിവാഹചടങ്ങിലും മെഹന്ദി ചടങ്ങിലും ആദ്യാവസാനം ഇവർ നിറഞ്ഞു നിന്നിരുന്നു. മീരയുടെ വിവാഹത്തിലും അമ്മയുടെ വാർഷിക പൊതുയോഗത്തിലും പങ്കെടുക്കാനുമായിരുന്നു യു എസിൽ നിന്ന് സംവൃത എത്തിയത്. 2012 ൽ ആയിരുന്നു കോഴിക്കോടുടുകാരനായ അഖിൽ ജയരാജനുമായുള്ള സംവൃതയുടെ വിവാഹം. നോർത്ത് കാലിഫോർണിയയിലാണ് ഇവർ താമസിക്കുന്നത്. അഗസ്ത്യ, രുദ്ര എന്നിവരാണ് മക്കൾ. വിവാഹശേഷം 2019ൽ സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന ചിത്രത്തിൽ ബിജുമേനോന്റെ നായികയായി സംവൃത അഭിനയിച്ചു. ഹരികുമാർ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിന്റെ മടങ്ങി വരവ്. പുഴുവിനുശേഷം റത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ആൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.