കൊച്ചി: ഐ.ആർ.സി.ടി.സി ഒരുക്കുന്ന ടൂറിസ്റ്റ് ട്രെയിൻ, വിമാന യാത്രാ പാക്കേജുകളിൽ പങ്കാളികളാകാം. ഉത്തരാഖണ്ഡിലെ ഭീംതാൾ, നൈനിറ്റാൾ, അൽമോറ, കോസാനി തുടങ്ങി പ്രധാന തീർത്ഥാടനകേന്ദ്രങ്ങളിലൂടെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയുമുള്ള 'ദേവഭൂമി ഉത്തരാഖണ്ഡ് യാത്ര' 26ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. കൂടാതെ ലേ- ലഡാക്ക്, കാശ്മീർ, ചാർധാം, അൻഡമാൻ, ഗോൾഡൻ ട്രയാംഗിൾ തുടങ്ങി നിരവധി ആകർഷക പാക്കേജുകളും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.
11 ദിവസം നീണ്ടുനിൽക്കുന്ന ഉത്തരാഖണ്ഡ് യാത്രയിൽ 6 രാത്രി ഹോട്ടൽ/ ഹോംസ്റ്റേകളിൽ താമസം, മൂന്നുനേരം ഭക്ഷണം, ടൂർ എക്സോർട്ട്, സുരക്ഷാ ജീവനക്കാർ എന്നീ സേവനങ്ങൾ ലഭ്യമാണ്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ ജംഗ്ഷൻ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ നിന്ന് ട്രെയിനിൽ കയറാം. ബുക്കിംഗ് സമയത്ത് എ.സി./ നോൺ എ.സി. കോച്ചുകൾ തിരഞ്ഞെടുക്കാം. ഇതിന് പുറമേ ആഭ്യന്തര, വിദേശ വിമാനയാത്രാ പാക്കേജുകളും ഐ.ആർ.സി.ടി.സി ഒരുക്കിയിട്ടുണ്ട്. (വിവരങ്ങൾക്ക്: 8287932082/117. www.irctct.comourism.com)
'ദേവഭൂമി ഉത്തരാഖണ്ഡ് യാത്ര' നിരക്ക്: ₹ 28020 മുതൽ.
കൊച്ചിയിൽ നിന്നുള്ള മറ്റ് പക്കേജുകൾ
1. ലേ-ലഡാക്ക്: ലേ, നുബ്ര വാലി, ടുർടുക്, പാൻഗോംഗ് ട്രിപ്പ് ജൂലായ് 30ന് പുറപ്പെടും, 7 ദിവസത്തെ യാത്ര ( നിരക്ക്: ₹ 50750 മുതൽ).
2. ഗോൾഡൻ ട്രയാംഗിൾ: ഡൽഹി, ആഗ്ര, ജയ്പൂർ. ആഗസ്റ്റ് 23 മുതൽ 6 ദിവസം. (₹ 40700 മുതൽ).
3. ബോധ് ഗയ, വാരാണസി, പ്രയാഗ് രാജ്, അയോദ്ധ്യ. ആഗസ്റ്റ് 28 മുതൽ 6 ദിവസം. (₹ 38550 മുതൽ).
4. കാശ്മീർ: ശ്രീനഗർ, പഹൽഗാം, ഗുൽമാർഗ്, സോൻമാർഗ്. സെപ്തംബർ 14 മുതൽ 6 ദിവസം (₹ 50700 മുതൽ).
5. ചാർധാം: കേദാർനാഥ്, ബദരിനാഥ്, ഗംഗോത്രി, യമുനോത്രി, സെപ്തംബർ 24 മുതൽ 13 ദിവസം. (₹ 64450 മുതൽ).
6. ആൻഡമാൻ: പോർട്ട് ബ്ലയർ, ഹാവ് ലോക്ക്, നീൽ. സെപ്തംബർ 25 മുതൽ 6 ദിവസം (₹ 50900 മുതൽ).
അന്താരാഷ്ട്ര വിമാനയാത്ര പാക്കേജുകൾ
ശ്രീലങ്ക: സെപ്തംബർ 16 മുതൽ 7 ദിവസം (₹ 66400 മുതൽ)
തായ്ലാൻഡ്: ബാങ്കോക്ക്, പട്ടായ, ആഗസ്റ്റ് 23 മുതൽ 5 ദിവസം (₹ 57650 മുതൽ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |