തിരുവനന്തപുരം: നെഹ്രു യുവകേന്ദ്രയുടെയും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രഭാഷണ പരമ്പരയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന പ്രശ്നോത്തരി മത്സരത്തിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതി 17 വരെ നീട്ടി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾക്കും കോളേജുകൾക്കും ഓരോ വിഭാഗത്തിൽ നിന്നും രണ്ട് കുട്ടികൾക്ക് താലൂക്ക്തല മത്സരത്തിനായി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വിവരങ്ങൾക്ക് mannkibattvm@gmail.com ഫോൺ: 7558892580,9446331874.
XAT- 2025 രജിസ്ട്രേഷൻ ഇന്നു മുതൽ
രാജ്യത്തെ 160-ൽ അധികം മാനേജ്മെന്റ് സ്കൂളുകളിലെ എം.ബി.എ പ്രവേശനത്തിനായി നടത്തുന്ന XAT 2025 പരീക്ഷാ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. വിശദ വിവരങ്ങൾക്ക് xatonline.com എന്ന വെബ്സൈറ്റ് കാണുക. 2025 ജനുവരി 5-നാണ് പ്രവേശന പരീക്ഷ. കണ്ണൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവ കേരളത്തിൽ പരീക്ഷാ കേന്ദ്രങ്ങളാണ്.
ജിപ്മാറ്റ് ഫലം
ജൂൺ ആറിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (JIPMAT) ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: exams.nta.ac.in/JIPMAT. ഐ.ഐ.എം ബോധ്ഗയ, ഐ.ഐ.എം ജമ്മു എന്നിവിടങ്ങളിലെ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് കോഴ്സ് പ്രവേശന പരീക്ഷയാണ് ജിപ്മാറ്റ്.
സി.യു.ഇ.ടി ഫലം 22-ന്
ന്യൂഡൽഹി: സി.യു.ഇ.ടി യുജി ഫലം 22-ന് പ്രഖ്യാപിച്ചേക്കുമെന്ന് എൻ.ടി.എ. ജൂൺ 30-ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യ നോട്ടിഫിക്കേഷനിൽ ഉണ്ടായിരുന്നത്. എന്നാൽ ചോദ്യ പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ആരോപണങ്ങളെ തുടർന്ന് നീറ്റ് യു.ജി, യു.ജി.സി നെറ്റ്, സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് പരീക്ഷ എന്നിവ വിവാദത്തിലായതോടെ സി.യു.ഇ.ടി ഫലപ്രഖ്യാപനവും വൈകുകയായിരുന്നു.
അതിനിടെ, ആയിരത്തോളം പേർക്ക് 19-ന് സി.യു.ഇ.ടി പുനഃപരീക്ഷ നടത്തും. അധികൃതരുടെ വീഴ്ചമൂലം സമയ നഷ്ടമുൾപ്പെടെ ഉണ്ടായി കൃത്യമായി പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന വിദ്യാർത്ഥികളുടെ പരാതിയെ തുടർന്നാണ് പുനഃപരീക്ഷ നടത്തുന്നത്.
അരുണാചലയിൽ
എൻജിനിയറിംഗിന്
3 സൗജന്യ സീറ്റുകൾ
തിരുവനന്തപുരം: മാർത്താണ്ഡത്തെ അരുണാചല ഹൈടെക് എൻജിനിയറിംഗ് കോളെജിൽ , കേന്ദ്ര പദ്ധതിയുടെ ഭാഗമായി മൂന്നു കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഇല്ലാതെ പഠിക്കാം.
ഇൻഫർമേഷൻ ടെക്നോളജി - ഐടി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് , ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ശാഖകളിൽ ഓരോ സീറ്റാണ് ഉള്ളത്.
ലൂർദ് മൗണ്ട് എൻജിനിയറിംഗ് കോളെജ്, അരുണാചല ഗ്രൂപ്പ് ഏറ്റെടുത്തതിനാൽ പേര് മാറ്റിയതാണ് അരുണാചല ഹൈടെക് എൻജിനിയറിംഗ് കോളെജ്.
ഡോ.സുകുമാർ അഴീക്കോട്
അവാർഡ് നിർണയ കമ്മിറ്റി
തിരുവനന്തപുരം: ഡോ.സുകുമാർ അഴീക്കോട് സ്മാരക ട്രസ്റ്റ് അംഗങ്ങളുടെ യോഗം സ്മാരക ഹാളിൽ നടന്നു. 2024ലെ ഡോ.സുകുമാർ അഴീക്കോട് സ്മാരക അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നതിനും അവാർഡ് ചടങ്ങ് സംഘടിപ്പിക്കുന്നതിനും ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവനെ ചുമതലപ്പെടുത്തി. അഴീക്കോട് സ്മാരക അവാർഡ് നിർണയിക്കുന്നതിന് ഡോ.ഇന്ദ്രബാബു, പ്രമുഖ ഭൗമശാസ്ത്രജ്ഞൻ ഡോ.ഡി.പദ്മലാൽ, കൊല്ലം എസ്.എൻ.കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ആർ.സുനിൽകുമാർ എന്നിവർ ഉൾപ്പെട്ട സമിതിയെ ചുമതലപ്പെടുത്തിയതായി ജനറൽ സെക്രട്ടറി പനവിള രാജശേഖരൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |