തൃശൂർ: കർക്കടക പുലരിയിൽ വടക്കുന്നാഥന്റെ തിരുമുറ്റത്തെത്തിയ ഗജവീരൻമാരെയും കുട്ടിക്കൊമ്പൻമാരെയും ഊട്ടാൻ ആയിരങ്ങളെത്തി. വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലായിരുന്നു ആനയൂട്ട്. ഗുരുവായൂർ ദേവസ്വം ലക്ഷ്മിക്ക് ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ നമ്പൂതിരി ആദ്യഉരുള നൽകി ഉദ്ഘാടനം ചെയ്തു. 61 ആനകൾ പങ്കെടുത്തു. രാവിലെ അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മഹാഗണപതി ഹോമവും നടന്നു. 10,000 ഓളം പേർക്ക് അന്നദാനവും നടത്തി. വൈകിട്ട് ഭഗവത് സേവയും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |