സുൽത്താൻ ബത്തേരി: പ്രത്യയശാസ്ത്രത്തെ മുൻനിറുത്തി തിരഞ്ഞെടുപ്പിൽ വിജയിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ബത്തേരിയിൽ ആരംഭിച്ച കെ.പി.സി.സി ക്യാമ്പ് എക്സിക്യുട്ടീവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ രാഷ്ട്രീയം കോൺഗ്രസ് നിശ്ചയിക്കുന്ന കാലത്തേക്ക് വരുകയാണ്. ഇതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇന്ത്യ മുന്നണിക്ക് നൽകിയ വിജയത്തിലൂടെ മനസിലാക്കാനാവുന്നത്.കേരളത്തിലും കേന്ദ്രത്തിലും പ്രതിപക്ഷത്തിരുന്നാൽ മാത്രം പോരാ. ഉണർന്നു പ്രവർത്തിച്ചാൽ വിജയം സുനിശ്ചിതമാണ്. നരേന്ദ്രമോദിക്കെതിരെ ശബ്ദിക്കുന്നവരെ വേട്ടയാടാൻ മാത്രമായിട്ടാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടതിനേക്കാൾ മികച്ച രീതിയിൽ തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാനും സംഘടനാ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ശക്തിപ്പെടുത്താനുമുള്ള തീരുമാനം ക്യാമ്പ് എക്സിക്യൂട്ടീവിലുണ്ടാകുമെന്നും സതീശൻ പറഞ്ഞു.
'വിഷൻ 2025' കെ.പി.സി.സി നയരേഖ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അവതരിപ്പിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രനും രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജുവും ചേർന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകത്തിന്റെ പ്രസന്റേഷൻ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |