SignIn
Kerala Kaumudi Online
Sunday, 18 August 2024 2.44 AM IST

നിക്ഷേപിക്കേണ്ടത് 1000 രൂപ, ഒപ്പം ഒന്നര ലക്ഷത്തിന്റെ അനുകൂല്യങ്ങളും; മികച്ച ജീവിതം സ്വപ്നം കാണുന്നവർ എളുപ്പത്തിൽ ചേർന്നോളൂ

scheme

നിങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു നിശ്ചിത ഭാഗം നിക്ഷേപിച്ച് മികച്ച വരുമാനം നേടിയെടുക്കാൻ സാധിച്ചാലോ? അത്തരത്തിൽ സാധിക്കുന്ന നിരവധി നിക്ഷേപ പദ്ധതികൾ ഇന്ന് നിലവിലുണ്ട്. പണ്ടുമുതൽക്കേ കൂടുതൽ ആളുകളും അവരുടെ സമ്പാദ്യം നിക്ഷേപിക്കുന്ന തപാൽവകുപ്പിന്റെ കീഴിലുളള ഒരു പദ്ധതിയാണ് നാഷണൽ സേവിംഗ്സ് ടൈം ഡെപ്പോസി​റ്റ് അക്കൗണ്ട് (​റ്റിഡി) അല്ലെങ്കിൽ പോസ്​റ്റ് ഓഫീസ് ഫിക്സഡ് ഡിപ്പോസി​റ്റ് (എഫ്‌ഡി).

നിശ്ചിത കാലയളവിലേക്ക് ഒ​റ്റത്തവണ നിക്ഷേപം നടത്തി മികച്ച വരുമാനത്തോടുകൂടി നിക്ഷേപ തുക പിൻവലിക്കാൻ സാധിക്കുന്ന ഒരു പദ്ധതിയാണിത്. ഒരു വർഷം, മൂന്ന് വർഷം, അഞ്ച് വർഷം എന്നീ കാലയളവിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശ എത്രയാണെന്ന് നോക്കാം. ഓരോ കാലയളവിലും നിക്ഷേപകന് ലഭിക്കുന്ന പലിശ വ്യത്യസ്തമായിരിക്കും. ഒരു സാമ്പത്തിക വർഷത്തിൽ അഞ്ച് വർഷത്തെ സ്ഥിരനിക്ഷേപത്തിന് ഒന്നര ലക്ഷത്തിന്റെ നികുതി ഇളവും ലഭിക്കും.

ആയിരം രൂപ മുതൽ എത്ര രൂപ വേണമെങ്കിലും ഈ പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്. ഒരു വർഷത്തെ സ്ഥിരനിക്ഷേപത്തിന് 6.9 ശതമാനം നിരക്കിൽ നിക്ഷേപകന് പലിശ ലഭിക്കും. മൂന്ന് വർഷത്തേക്കാണെങ്കിൽ 7.1 ശതമാനം നിരക്കിലും അഞ്ച് വർഷത്തേക്കാണെങ്കിൽ 7.5 ശതമാനം നിരക്കിലും നിക്ഷേപകന് പലിശ ലഭിക്കും. നിക്ഷേപകന്റെ സൗകര്യമനുസരിച്ച് പലിശ പ്രതിവർഷമോ അല്ലെങ്കിൽ മൂന്ന് മാസത്തിലൊരിക്കലോ കൈപ​റ്റാവുന്നതാണ്.

ഒരാൾക്ക് ഒ​റ്റയ്‌ക്കോ അല്ലെങ്കിൽ ജോയിന്റ് അക്കൗണ്ടായോ പദ്ധതിയിൽ ചേരാം. പത്ത് വയസിനുമുകളിലുളള പ്രായപൂർത്തിയാകാത്തവർക്കും സ്വന്തം പേരിൽ പദ്ധതിയിൽ ചേരാവുന്നതാണ്. കാലാവധി പൂർത്തിയായാലും പദ്ധതിയിൽ തുടരാവുന്നതാണ്. ഇതിൽ ചേർന്ന് ആറ് മാസത്തെ കാലാവധി തികയാതെ പണം പിൻവലിക്കാനും സാധിക്കില്ല.


ഒരു വർഷത്തെ നിക്ഷേപം
1. ഒരു വർഷത്തേക്ക് റ്റിഡിയിൽ അഞ്ച് ലക്ഷം രൂപ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ പലിശയിനത്തിൽ മാത്രം 35,430 രൂപ ലഭിക്കും.
2. ഒരു വർഷത്തേക്ക് റ്റിഡിയിൽ പത്ത് ലക്ഷം രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ പലിശയിനത്തിൽ മാത്രം 70,806 രൂപ ലഭിക്കും.
3. ഒരു വർഷത്തേക്ക് റ്റിഡിയിൽ 15 ലക്ഷം രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ പലിശയിനത്തിൽ മാത്രം 1,06,209 രൂപ ലഭിക്കും.

മൂന്ന് വർഷത്തെ നിക്ഷേപം.
1. മൂന്ന് വർഷത്തേക്ക് റ്റിഡിയിൽ അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ പലിശയിനത്തിൽ മാത്രം 1,17,538 രൂപ ലഭീക്കും.
2. മൂന്ന് വർഷത്തേക്ക് റ്റിഡിയിൽ പത്ത് ലക്ഷം രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ പലിശയിനത്തിൽ മാത്രം 12,35,075 രൂപ ലഭിക്കും.
3. മൂന്ന് വർഷത്തേക്ക് റ്റിഡിയിൽ 15 ലക്ഷം രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ പലിശയിനത്തിൽ മാത്രം 3,52,613 രൂപ ലഭിക്കും.


അഞ്ച് വർഷത്തെ നിക്ഷേപം
1. അഞ്ച് വർഷത്തേക്ക് റ്റിഡിയിൽ അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ പലിശയിനത്തിൽ മാത്രം 2,24,974 രൂപ ലഭിക്കും.
2. അഞ്ച് വർഷത്തേക്ക് റ്റിഡിയിൽ പത്ത് ലക്ഷം രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ പലിശയിനത്തിൽ മാത്രം 4,49,948 രൂപ ലഭിക്കും.
3. അഞ്ച് വർഷത്തേക്ക് റ്റിഡിയിൽ 15 ലക്ഷം രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ പലിശയിനത്തിൽ മാത്രം 6,74,922 രൂപ ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FINANCE, FUND, SCHEME
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.