SignIn
Kerala Kaumudi Online
Sunday, 18 August 2024 3.43 AM IST

ആളുകൾ ഇലക്ട്രിക് വാഹനങ്ങൾക്ക് പിന്നാലെ കൂടിയപ്പോൾ ശുക്രനുദിച്ചത് കെഎസ്ഇബിക്ക്, തെരുവിൽ നിന്ന് കിട്ടുന്നത് മുക്കാൽ കോടി

car

കണ്ണൂർ: ഇലക്ട്രിക് വാഹനങ്ങൾ ജനപ്രീതി നേടുന്നതോടെ ചാർജ്ജിംഗ് സ്റ്റേഷനുകളിൽ പരിഷ്കരണത്തിനൊരുങ്ങി കെ.എസ്.ഇ.ബി. നിലവിലുള്ള ചാർജിംഗ് സ്റ്റേഷനുകളിൽ പലതും കാടുമൂടിയും പ്രവർത്തനരഹിതവുമായി കിടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാനത്തുടനീളം ചാർജ്ജിംഗ് സ്റ്റേഷനുകൾ മാറ്റിസ്ഥാപിക്കാനാണ് ബോർഡിന്റെ തീരുമാനം.

കണ്ണൂർ ജില്ലയിൽ 55 ചാർജിംഗ് സ്റ്റേഷനുകളാണ് ഉള്ളത്.ഇതിൽ ചിലത് ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥലങ്ങളിലും ചിലത് കാടു മൂടിയ നിലയിലുമാണ്. ഇത് വാഹനയുടമകളുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. പാതയോരങ്ങളിൽ വൈദ്യുതി പോസ്റ്റുകളിൽ പഴയകാല കോയിൻ ടെലിഫോൺ ബൂത്ത് പോലുള്ള ചാർജിംഗ് സംവിധാനമായിരുന്നു കോർപറേഷൻ ഒരുക്കിയത്. ചാർജ് എം.ഒ.ഡി എന്ന മൊബൈൽ ആപ്പ് വഴിയായിരുന്നു ഇതിന്റെ പ്രവർത്തനം. അതിവേഗ ചാർജിംഗ് സ്റ്റേഷനുകളാണെങ്കിലും പാതയോരത്ത് ഇലക്ട്രിക് പോസ്റ്റിൽ സ്ഥാപിച്ച ചാർജിംഗ് സ്റ്റേഷനുകളോട് പൊതുവെ വാഹനയുടമകൾ വിമുഖത കാട്ടിയിരുന്നു. വീടുകളിൽ നിന്ന് ചാർജ് ചെയ്തു തുടങ്ങിയതോടെ പാതയോരങ്ങളിലെ ചാർജിംഗ് പോയന്റുകളിൽ ഭൂരിഭാഗവും കാടുകയറി ഉപയോഗ ശൂന്യമായി.

വാഹനങ്ങൾ നിർത്തി ചാർജ് ചെയ്യാൻ സാധിക്കാത്ത രീതിയിലാണ് പലയിടത്തെയും ചാർജിംഗ് പോയന്റുകളുള്ളത്.സംസ്ഥാനത്ത് പുതിയതായി ചാർജിംഗ് സ്റ്റേഷനുകൾക്കായി 2392 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

മാറ്റിസ്ഥാപിക്കാൻ നിർദ്ദേശം നൽകി
സംസ്ഥാനത്ത് ചാർജിംഗ് പോയന്റുകൾ സ്ഥാപിച്ച ജനിസീസ് എൻജിനിയറിംഗ് കോൺട്രാക്ടേഴ്സിനെയാണ് അറ്റകുറ്റപ്പണിക്കായി കെ.എസ്.ഇ.ബി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉപയോഗ ശൂന്യമായ ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്തി എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്നാണ് നിർദേശം.

ലക്ഷങ്ങൾ വരുമാനം

കെ.എസ്.ഇ.ബി 2021 ലാണ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. പ്രതിമാസം 28.15 ലക്ഷത്തോളം ഇതിലൂടെ ലഭിക്കുന്നുണ്ടെന്നാണ് അധികൃതരുടെ കണക്ക്.കേരളത്തിലെ നിരത്തുകളിൽ 1.6 ലക്ഷത്തോളം ഇലക്ട്രിക് വാഹനങ്ങളാണ് ഓടുന്നത്. ഫാസ്റ്റ് ചാർജിംഗിന് ഒരു യൂണിറ്റിന് 13 രൂപയും സ്ലോ ചാർജിംഗിന് ഒൻപതു രൂപയുമാണ്. പതിനെട്ടു ശതമാനം ജി.എസ്.ടിയും നൽകണം. ഇലക്ട്രിക് പോസ്റ്റിൽ സ്ഥാപിച്ച ചാർജിംഗ് സ്റ്റേഷനുകളിൽ നിന്ന് ഇതുവരെ കെ.എസ്.ഇ.ബിക്ക് ലഭിച്ചത് 75.78 ലക്ഷം രൂപയാണ്. അനെർട്ട് വഴി സ്ഥാപിച്ച ഇ കാറുകൾക്കുള്ള ഫാസ്റ്റ് ചാർജിംഗുകളിൽ നിന്ന് സ്ഥലത്തിന്റെ പ്രാധാന്യം അനുസരിച്ച് അയ്യായിരം മുതൽ 45000 വരെ ലഭിക്കുന്നുണ്ട്.


സംസ്ഥാനത്ത്

കെ.എസ്.ഇ.ബിയുടെ കീഴിൽ അതിവേഗ ചാർജിംഗ് സ്റ്റേഷനുകൾ 63

ഇലക്ട്രിക് പോസ്റ്റ് ചാർജിംഗ് പോയിന്റുകൾ 1169

സ്വകാര്യ മേഖലയിലെ ചാർജിംഗ് സ്റ്റേഷൻ 680

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CARS, KSEB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.