SignIn
Kerala Kaumudi Online
Friday, 19 July 2024 10.31 AM IST

അണ്ണാമലനാഥർ മഹാദേവക്ഷേത്രത്തിൽ രാമായണ മാസാചരണം

തൊടുപുഴ: കാരിക്കോട് അണ്ണാമലനാഥർ മഹാദേവക്ഷേത്രത്തിൽ രാമായണ മാസാചരണം മുൻ വർഷങ്ങളിലെപ്പോലെ പൂർവ്വാധികം ഭംഗിയായി ആചരിക്കും. രാവിലെ 6.30ന് വിശേഷാൽ ഗണപതി ഹോമവും വൈകിട്ട് ഏഴിന് ഭഗവത്‌സേവയും നടത്തും. രാവിലെ ആറ് മുതൽ അനിൽ ചീരങ്കുഴ ആചാര്യനായി രാമായാണപാരായണവും വൈകിട്ട് ഏഴിന് മാതൃസമിതിയുടെ നേതൃത്വത്തിൽ ലളിതാ സഹസ്രനാമ പാരായണവും നടത്തും. 11ന് അപ്പു കുമാരമംഗലം,​ അനിൽ ചീരങ്കുഴ,​ ബാബു ഇടവെട്ടി എന്നിവരുടെ നേതൃത്വത്തിൽ സമ്പൂർണ രാമായണ പാരായണവും നടത്തും. രാമായണ പാരായണത്തിലും ലളിതാസഹസ്ര നാമപാരായണത്തിലും എല്ലാ ഭക്തർക്കും പങ്കെടുക്കും. ആഗസ്റ്റ് മൂന്നിന് കറുത്തവാവിനോടനുബന്ധിച്ച് പിതൃമോക്ഷത്തിനായി രാവിലെ 6.30ന് തിലഹവനം നടക്കും. 11ന് ബ്രാഹ്മണർക്ക് കാലുകഴുകിച്ചൂട്ടും നമസ്കാര ഊട്ടും ദക്ഷിണ സമർപ്പണവും നടക്കും. ആഗസ്റ്റ് 10ന് ഷഷ്ഠി നടക്കും. പൗർണമി ദിവസമായ നാളെ രാവിലെ 9.30ന് സകല രോഗനിവാരണത്തിനായി സമൂഹമൃത്യുഞ്ജയ ഹോമം നടക്കുമെന്ന് ക്ഷേത്രം ചെയർമാൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.