അടിമാലി: അടിമാലി മേഖലയിൽ ഇന്നലെ ഉച്ചവരെ കനത്ത മഴ പെയ്തു. അടിമാലി ടൗണിനു സമീപം അപ്സരക്കുന്നിൽ മുത്താരം കുന്ന് എൽദോസിന്റെ വീടിന്റെ മുൻവശത്തും, പിൻവശത്തും മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. മുൻവശത്തെ റോഡിന്റെ കൽക്കെട്ട് ഇടിഞ്ഞ് മുറ്റത്തേക്ക് വീഴുകയും, പിൻഭാഗത്തെ മുറ്റം ഇടിഞ്ഞുതാഴുകയും ചെയ്തു. ഇന്നലെ പുലർച്ചെയോടു കൂടി കുമളിഅടിമാലി ദേശീയപാതയിലെ നായ്ക്കുണ്ട് പടിയിൽ തിട്ടയിൽ നിന്നിരുന്ന മരം കടപുഴകി റോഡിലേക്ക് വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു. കല്ലാർകുട്ടിയ്ക്കും പനം കൂട്ടിയ്ക്കുമിടയിൽ വിവിധ ഇടങ്ങളിൽ മലയിൽ നിന്നും മണ്ണും, കല്ലും റോഡിലേക്ക് വീണിരുന്നു. കല്ലാർകുട്ടി ഡാം തുടർച്ചയായി നാലാം ദിവസവും തുറന്നു വെച്ചിരിയ്ക്കയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |