SignIn
Kerala Kaumudi Online
Friday, 19 July 2024 10.38 AM IST

സൗത്ത് ഇന്ത്യൻ ബാങ്കിന് 294 കോടി രൂപ അറ്റാദായം

sib

കൊച്ചി: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 45 ശതമാനം വർദ്ധനയോടെ 294 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 202 കോടി രൂപയായിരുന്നു.

നിഷ്‌ക്രിയ ആസ്തി 4.50 ശതമാനമാനമായി കുറഞ്ഞു. പലിശ വരുമാനം 7.18 ശതമാനം വർദ്ധിച്ച് 865.77 കോടി രൂപയിലെത്തി. റീട്ടെയ്ൽ നിക്ഷേപങ്ങൾ 8.37 ശതമാനംഉയർന്ന് 99,745 കോടി രൂപയിലെത്തി. പ്രവാസി (എൻ.ആർ.ഐ) നിക്ഷേപം 6.06 ശതമാനം കൂടി 30,102 കോടി രൂപയിലെത്തി. സേവിംഗ്സ് ബാങ്ക് നിക്ഷേപത്തിൽ 4.87 ശതമാനവും കറന്റ് അക്കൗണ്ട് നിക്ഷേപത്തിൽ 14.80 ശതമാനവുമാണ് വർദ്ധന.

വായ്പാ വിതരണത്തിൽ 11.44 ശതമാനം വളർച്ച വാർഷികാടിസ്ഥാനത്തിൽ കൈവരിച്ചു. 74,102 കോടി രൂപയിൽ നിന്നും 82,580 കോടി രൂപയിലെത്തി. കോർപറേറ്റ് വായ്പകൾ 23.48 ശതമാനം വാർഷിക വർധനയോടെ 27,522 കോടി രൂപയിൽ നിന്നും 33,984 കോടി രൂപയിലെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.