SignIn
Kerala Kaumudi Online
Saturday, 20 July 2024 5.49 PM IST

എന്റെ കുടുംബമേ, ഈ നേട്ടം സമർപ്പിക്കുന്നു വിജയനേട്ടത്തിൽ സനുഷ

ss

സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഗ്ലോബർ മെന്റൽ ഹെൽത്ത് ആന്റ് സൊസൈറ്റിയിൽ എം.എസ്.സി പൂർത്തിയാക്കി നടി സനുഷ സന്തോഷ്. ബിരുദാനന്തര ചടങ്ങിനുശേഷമുള്ള ചിത്രം സനുഷ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു. പഠനകാലത്ത് അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ച് സനുഷ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ബിരുദാനന്തര ചടങ്ങിൽ എന്റെ പേര് വിളിക്കുന്നതും കാത്ത് മനോഹരമായ ഹാളിൽ ഇരിക്കുമ്പോൾ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും അഭിലാഷങ്ങളുമായി താൻ അറിഞ്ഞതിൽ നിന്ന് വളരെ അകലെ ഈ നാട്ടിൽ വന്ന പെൺകുട്ടിയെ ഞാൻ ഓ‌ർത്തു. നീണ്ട രണ്ട് വർഷത്തെ പോരാട്ടങ്ങൾ, പഠനം ഉപേക്ഷിക്കാനുള്ള ചിന്ത, വീടു നഷ്ടപ്പെട്ടെന്ന തോന്നൽ, കരച്ചിൽ, ഉറക്കമില്ലാത്ത രാത്രികൾ, പാ‌ർട്ട് ടൈം ആന്റ് ഫുൾ ടൈം ജോലികൾ, കഠിനാദ്ധ്വാനം, ആരോഗ്യ പ്രശ്നങ്ങൾ, സമ്മർദ്ദം തുടങ്ങി ഓരോ വികാരവും മനസ്സിലൂടെ കടന്നു പോയി. പക്ഷേ ഇപ്പോൾ എന്റെ അധ്വാനങ്ങളെല്ലാം ഫലം കണ്ടുവെന്ന് ഞാൻ മനസിലാക്കുന്നു. എല്ലായ്പ്പോഴും എന്റെ ശക്തിയായിരിക്കുന്നതിനും എന്നെ വഴി നടത്തുന്നതിനും ദൈവത്തിന് നന്ദി. ശക്തമായ പിന്തുണ നൽകി എനിക്കൊപ്പം നിന്ന കുടുംബത്തിന് അതിരറ്റ നന്ദി.

അതിനാൽ ഈ ബിരുദം നിങ്ങൾക്കുള്ളതാണ്. അച്ഛൻ, അമ്മ, അനിയൻ. ഞാൻ നേടിയ ഓരോ വിജയത്തിനും ഏറ്റവും ഉച്ചത്തിൽ കൈയടിച്ച എന്റെ കുടുംബം, ഈ നേട്ടം നിങ്ങൾ മൂന്നു പേർക്കുമായി സമർപ്പിക്കുന്നു. ഞാൻ ഇവിടെ വന്നത് എന്തിനാണോ അത് നേടിയെടുത്തിരിക്കുന്നു. എന്നെ ഓർത്ത് ഞാൻ അഭിമാനം കൊള്ളുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.