ചിത്രീകരണം ആഗസ്റ്റ് 15 ന് ആരംഭിക്കും
ആസിഫ് അലി നായകനായി നവാഗതനായ സേതുനാഥ് പദ്മകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ആഭ്യന്തര കുറ്റവാളി ആഗസ്റ്റ് 15 ന് തൃശ്ശൂരിൽ ചിത്രീകരണം ആരംഭിക്കും. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയ്നറുമായി ഒരുങ്ങുന്ന ചിത്രത്തിൽ നായിക പുതുമുഖമായിരിക്കും. ഇടുക്കിയിലും ചിത്രീകരണം ഉണ്ടാവും.
നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് നിർമ്മാണം. ബേസിൽ ജോസഫ് നായകനായ കഠിനകഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിനുശേഷം നൈസാം സലാം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണ് .ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും.അതേസമയം നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ലെവൽ ക്രോസ് ആണ് റിലീസിന് ഒരുങ്ങുന്ന ആസിഫ് അലി ചിത്രം. ജൂലായ് 26ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ അമല പോൾ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റു താരങ്ങൾ. നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്യുന്ന അഡിയോസ് അമിഗോ ആണ് ആസിഫ് അലിയുടെ മറ്റൊരു റിലീസ് . ആഗസ്റ്റ് 2ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ആസിഫ് അലിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
നവാഗതനായ ഫർഹാൻ പി ഫൈസൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ആസിഫ് അലി ആണ് നായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |