കൊച്ചി: 2047ൽ രാജ്യത്തെ എല്ലാവർക്കും ജീവൻ സുരക്ഷാ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കുമായി എൽ.ഐ.സി ധാരണാപത്രത്തിൽ ഒപ്പുവെച്ചു . ബാങ്കഷ്വറൻസ് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കുമായി എൽ.ഐ. സി ധാരണയിലെത്തിയിട്ടുള്ളത്. ബാങ്കിന്റെ ഒരു കോടിയിലധികം ഉപഭോക്താക്കൾക്ക് ബാങ്ക് വഴി എൽ.ഐ.സി പോളിസികൾ വാങ്ങാൻ സാധിക്കും.
ഡിജിറ്റൽ ഒൺ ബോർഡിംഗ് സംവിധാനം പൂർത്തിയാകുന്നതോടെ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ വെബ്‌സൈറ്റിലൂടെ എൽ.ഐ.സി പോളിസികൾ ഓൺലൈനായി വാങ്ങാനാകും.
എൽ.ഐ.സിയുടെ മികച്ച ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഈ പങ്കാളിത്തത്തിലൂടെ കഴിയുമെന്ന് എൽ.ഐ.സി മാനേജിംഗ് ഡയറക്‌ടർ ആർ. ദൊരൈസ്വാമി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |