പൊൻകുന്നം: അരവിന്ദ ആശുപത്രിയിൽ പ്രതിവർഷം 10000 വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് നടത്തുന്ന അമൃതസ്പർശം പദ്ധതി തുടങ്ങി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഉദാരമതികളുടെ സഹകരണത്തോടെയാണ് അമൃത സ്പർശം നടപ്പാക്കുന്നത്. ഇതിന് വിവിധ വ്യക്തികളിൽ നിന്നുള്ള സമർപ്പണം മന്ത്രി ഏറ്റുവാങ്ങി. വാഴൂർ തീർത്ഥപാദാശ്രമം കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ, റബർബോർഡംഗങ്ങളായ എൻ.ഹരി, പി.രവീന്ദ്രൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, സി.കെ.രാധാകൃഷ്ണൻ, പ്രൊഫ.പി.ആർ.രാമചന്ദ്രൻ നായർ, എസ്. ശിവരാമപ്പണിക്കർ, മിഥുൽ എസ്.നായർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |