വൈക്കം: ചെമ്മനത്തുകര ഐ.എച്ച്.ഡി.പി പട്ടികവർഗ പുനരധിവാസ മേഖലയിലെ 35 ആദിവാസി കുടുംബങ്ങളുടെ കിടപ്പാടഭൂമിയ്ക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ട് 22ന് ആദിവാസി ഭൂ അവകാശ സമിതിയുടെ നേതൃത്വത്തിൽ വൈക്കം ടൗണിൽ കച്ചേരിക്കവല റോഡ് ഉപരോധസമരം നടത്തും. ട്രൈബൽ ഡിപ്പാർട്ട്‌മെന്റിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും പാവപ്പെട്ട പട്ടികവർഗ്ഗക്കാരുടെ ചുമലിൽ കെട്ടിവെച്ച് 11 പട്ടികവർഗ്ഗ കുടുംബങ്ങളെ കൈയേറ്റക്കാരെന്ന് മുദ്രകുത്തി പട്ടയം നൽകുന്നതിനുള്ള ലിസ്റ്റിൽ നിന്ന് ഒഴിവാക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ടാണ് സമരം.
കച്ചേരിക്കവലയിൽ രാവിലെ 9ന് തുടങ്ങുന്ന റോഡ് ഉപരോധസമരം ആദിവാസി സംരക്ഷണ സംഘം നേതാവ് മാരിയപ്പൻ നീലിപ്പാറ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |