ചെങ്ങന്നൂർ: ബസ് സർവീസ് കാര്യക്ഷമമാക്കാനും ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കാനും മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനകീയ സദസുകൾ ആരംഭിക്കുന്നു. പലയിടങ്ങളിലും കെ.എസ്.ആർ.ടി.സി/സ്വകാര്യ ബസുകൾ കാര്യക്ഷമമായി സർവീസ് നടത്താത്തതിന്റെ ബുദ്ധിമുട്ടുകൾ പൊതുജനങ്ങൾ അനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജനകീയ സദസുകൾ സംഘടിപ്പിച്ച് റിപ്പോർട്ട് നൽകാൻ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർക്ക് നിർദേശം ലഭിച്ചത്. ചെങ്ങന്നൂർ താലൂക്കിലെ പരിസരപ്രദേശങ്ങളിലെയും ഇത്തരം റൂട്ടുകൾ കണ്ടെത്തുന്നതിനും റിപ്പോർട്ട് നൽകാനുമായുള്ള സദസ് ഓഗസ്റ്റ് ഒന്നിന് രാവിലെ 10ന് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് കോൺഫറൻസ് ഹാളിൽ മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |