മുഹമ്മ : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ ക്ഷേമനിധി വിതരണവും തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ രഞ്ജിത്ത്, പി. മനോഹർ,ബോർഡ് സീനിയർ സൂപ്രണ്ട് ശ്രീകുമാർ, എന്നിവർ ക്ളാസ് നയിച്ചു. കൂനംപുളിയ്ക്കൽ സുബാബുവിന്റെ ഭവനത്തിലെത്തി മരണാനന്തര ആനുകൂല്യമായ 110000 രൂപ പഞ്ചായത്ത് മെമ്പർ സുനിൽകുമാർ കൈമാറി. ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ജെ.അനിത, ശിവപ്രസാദ്, സന്ദീപ്, ബി.ജയശ്രീ,ഹസീന, നൗഫൽ നാസർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |