ആലപ്പുഴ : പുന്നമടക്കായലിൽ നടക്കുന്ന 70-ാം നെഹ്രുട്രോഫി മത്സരവള്ളംകളിയിൽ വിവിധ വിഭാഗങ്ങളിലായി 19 ചുണ്ടൻ ഉൾപ്പെടെ 73 വള്ളങ്ങൾ മാറ്റുരയ്ക്കും. കഴിഞ്ഞ വർഷം 72 വള്ളങ്ങളാണ് പങ്കെടുത്തത്.
ചുരുളൻ-3, ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-3 എന്നിങ്ങനെയാണ് മത്സരിക്കുന്ന വള്ളങ്ങൾ. മത്സരം ആഗസ്റ്റ് 10ന്.
പങ്കെടുക്കുന്ന ചുണ്ടൻവള്ളങ്ങളും ക്ലബുകളും
1. പായിപ്പാടൻ (ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്)
2. ആലപ്പാടൻ (സൗത്ത് പറവൂർ ബോട്ട് ക്ലബ്)
3. ചമ്പക്കുളം (പുന്നമട ബോട്ട് ക്ലബ്)
4. ചെറുതന പുത്തൻ ചുണ്ടൻ (ന്യൂ ചെറതന ബോട്ട് ക്ലബ്)
5. ജവഹർ തായങ്കരി (ജവഹർ ബോട്ട് ക്ലബ്)
6. പായിപ്പാടൻ (2) (പായിപ്പാട് ബോട്ട് ക്ലബ്)
7. വലിയ ദിവാൻജി (ചങ്ങനാശ്ശേരി ബോട്ട് ക്ലബ്)
8. കരുവാറ്റ (ടൗൺ ബോട്ട് ക്ലബ്ബ് കാരിച്ചാൽ)
9. തലവടി ചുണ്ടൻ (യു.ബി.സി. കൈനകരി)
10. നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്ബ്)
11. നടുഭാഗം (കുമരകം ടൗൺ ബോട്ട് ക്ലബ്ബ്)
12. സെന്റ് ജോർജ് (സെന്റ് ജോസഫ് ബോട്ട് ക്ലബ്)
13. ശ്രീവിനായകൻ (എസ്.എച്ച്. ബോട്ട് ക്ലബ്)
14. മേൽപാടം (കെ.ബി.സി & എസ്.എഫ്.ബി.സി കുമരകം)
15. വീയപുരം (വി.ബി.സി. കൈനകരി)
16. സെന്റ് പയസ് ടെന്ത് (സെന്റ് പയസ് ടെന്ത് ബോട്ട് ക്ലബ്)
17. ആനാരി (ജീസസ് ബോട്ട് ക്ലബ്)
18. ആയാപറമ്പ് പാണ്ടി (മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്)
19. കാരിച്ചാൽ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |