നിലമ്പൂർ: നിലമ്പൂരിൽ റെയിൽവേ അടിപ്പാത നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ ഇനി പ്രവൃത്തി ആരംഭിക്കൂ. റോഡിന് കുഴിയെടുത്ത ഭാഗത്തെ വെള്ളക്കെട്ടും അപകട ഭീഷണിയുയർത്തുന്നു. അടിപ്പാത നിർമ്മാണത്തിന്റെ പേരിൽ മാസങ്ങളായി നിലമ്പൂർ പെരുമ്പിലാവ് പാതയിൽ യാത്രാ ദുരിതം ജനം അനുഭവിക്കുകയാണ്. ആശുപത്രി കേസുകൾ വരെ കിലോമീറ്ററുകളോളം ചുറ്റി വളഞ്ഞാണ് പോകുന്നത്. പ്രധാനപാത അടച്ചിട്ടതോടെ ഊടുവഴികളിലും വാഹനങ്ങളുടെ തിരക്കുമൂലം ഗതാഗത തടസങ്ങൾ പതിവുകാഴ്ചയായി. ബദൽ സംവിധാനമായി മാറിയിരുന്ന രാമംകുത്ത് അടിപ്പാതയിലും മഴയെ തുടർന്ന് ഗതാഗത തടസം നേരിടുന്നുണ്ട്. മഴ ശക്തമായതോടെ പല റോഡുകളുടെ അരികുകളും അപകടാവസ്ഥയിലാണ്. റെയിൽവേയുടെ സിഗ്നൽ കേബിളുകളും വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനും അലൈൻമെന്റിൽ വന്നതാണ് തടസമായത്. ജല അതോറിറ്റിയുടെ പൈപ്പ് മാറ്റൽ വൈകുന്നുവെന്നാരോപിച്ചാണ് പ്രവൃത്തി ഇഴഞ്ഞത്. ഏപ്രിൽ 27 നാണ് ഇവിടം മണ്ണ് നീക്കി തുടങ്ങിയത്. ആറുമാസം കൊണ്ട് തീർക്കേണ്ട പ്രവൃത്തി പൂർത്തിയാവാൻ ഒരു വർഷമെങ്കിലും എടുക്കുമെന്നാണ് സൂചന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |