ശാസ്താംകോട്ട: രേഖകളോ ലൈസൻസോ ഇല്ലാതെ കടയിൽ സൂക്ഷിച്ചിരുന്ന 95 ലിറ്റർ ലഹരി അരിഷ്ടം ശാസ്താംകോട്ട എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പിടികൂടി. ആനയടി സദ്ഗമയിൽ വി.ശാന്തകുമാറിനെയാണ് എക്സൈസ് ഇൻസ്പെക്ടർ എസ്.ബി.വിജയകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ശൂരനാട് വടക്ക് ആനയടിയിലെ ഇയാളുടെ അങ്ങാടിക്കടയിൽ കച്ചവടത്തിന് വച്ചിരുന്ന 95 ലിറ്റർ ലഹരി അരിഷ്ടമാണ് രഹസ്യവിവരം ലഭിച്ച ശാസ്താംകോട്ട എക്സൈസ് സംഘം പിടികൂടിയത്. വെള്ളിയാഴ്ച ശാന്തനെ അറസ്റ്റ് ചെയ്തു. രാത്രിയോടെ ജാമ്യത്തിൽ വിട്ടു. അരിഷ്ടം രാസപരിശോധനയ്ക്ക് അയച്ചു. ആൽക്കഹോൾ അളവ് നിശ്ചിത അളവിലും കൂടുതൽ കണ്ടെത്തിയാൽ റിമാൻഡ് ചെയ്യുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |