ബ്രസീലിയ : ബ്രസീലിലെ സാലിനപോളിസിൽ നടന്ന തത്സമയ സംഗീത പരിപാടിക്കിടെ ബ്രസീലിയൻ ഗായകൻ അയേഴ്സ് സസാക്കിക്ക് (35) ദാരുണാന്ത്യം. സ്റ്റേജിലേക്ക് കയറി വന്ന ആരാധകനെ ആലിംഗനം ചെയ്തയുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ആരാധകൻ നനഞ്ഞാണ് സ്റ്റേജിലെത്തിയത്. സ്റ്റേജിൽ നിലത്ത് കിടന്നിരുന്ന കേബ്ളിൽ നിന്നാണ് ഷോക്കേറ്റ് ഇരുവരും തെറിച്ചുവീണെങ്കിലും ഗായകൻ സ്റ്റേജിൽ വെച്ച് തന്നെ മരിച്ചു. ആരാധകൻ സ്റ്റേജിലേക്ക് നനഞ്ഞെത്തിയതിൽ ദുരൂഹയുണ്ടെന്നാണ് റിപ്പോർട്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 11 മാസം മുമ്പായിരുന്നു സസാക്കിന്റെ വിവാഹം. മരിയാനയാണ് ഭാര്യ.
ആർക്കിടെക്റ്റും അർബൻ പ്ലാനറും കൂടിയാണ് സസാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |