SignIn
Kerala Kaumudi Online
Sunday, 15 September 2024 1.08 PM IST

കൊച്ചിക്ക് സന്തോഷിക്കാനേറെ,​ സഞ്ചാരികൾ ഇനി കൂട്ടത്തോടെ എത്തും,​ കാരണമിതാണ്

Increase Font Size Decrease Font Size Print Page
kcochi

കൊച്ചി: കേന്ദ്ര ബഡ്‌ജറ്റിൽ കൊച്ചിക്ക് കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും തുറമുഖത്തിന് സന്തോഷിക്കാൻ വകയുണ്ട്. കപ്പൽ വഴിയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ പ്രഖ്യാപിച്ച നികുതിയിളവ് തുറമുഖത്തിനും ടൂറിസം മേഖലയ്ക്കും ഉണർവേകുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയിൽ ക്രൂയിസ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന വിദേശ കപ്പൽ കമ്പനികൾക്ക് നികുതിയിളവ് നൽകുമെന്നാണ് ബഡ്‌ജറ്റ് പ്രഖ്യാപനം. കൂടുതൽ കമ്പനികൾ ക്രൂയിസ് രംഗത്തേയ്ക്ക് കടന്നുവരാനും സഞ്ചാരികളുടെ എണ്ണം വർദ്ധിക്കാനും കാരണമാകുമെന്നും വിലയിരുത്തുന്നു.

ടൂറിസം സീസണിൽ നിരവധി ആഡംബര കപ്പലുകൾ കൊച്ചിയിലെത്തുന്നുണ്ട്. ഇളവുകൾ ലഭിക്കുന്നതോടെ കൂടുതൽ സഞ്ചാരികളെ എത്തിക്കാൻ വിദേശ കമ്പനികൾ ശ്രമിക്കുന്നത് കൊച്ചി തുറമുഖത്തിന് ഗുണകരമാകും.

കൊച്ചി തുറമുഖം സഞ്ചാരികൾക്കായി വിപുല സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

2022 സെപ്തംബറിനും 2023 ജൂണിനുമിടയിൽ 34 കപ്പലുകളും 22,872 വിദേശ സഞ്ചാരികളുമാണ് കൊച്ചിയിലെത്തിയത്. ഇവർ കൊച്ചിയും പരിസരങ്ങളും അനുബന്ധ വ്യവസായങ്ങൾക്കും ഗുണകരമാകും. കപ്പൽ യാത്രയിൽ മഹത്തായ പാരമ്പര്യമുള്ള തുറമുഖമാണ് കൊച്ചി. വിദേശികൾക്ക് പ്രിയങ്കരമായ തുറമുഖമാണ്.

ടെർമിനൽ ഒരുക്കി തുറമുഖം

ക്രൂയിസ് കപ്പലുകൾക്കും യാത്രക്കാർക്കുമായി പ്രത്യേക സൗകര്യങ്ങൾ കൊച്ചി തുറമുഖ അതോറിട്ടി ഒരുക്കിയിട്ടുണ്ട്. സമുദ്രിക, സാഗരിക എന്നീ പ്രത്യേക ക്രൂയിസ് ടെർമിനലുകൾ എറണാകുളം വാർഫിലുണ്ട്. സഞ്ചാരികൾക്ക് കസ്റ്റംസ്, ഇമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കി പുറത്തിറങ്ങാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

 കൊച്ചിയിലെത്തുന്ന വമ്പന്മാർ

 കുനാർദ് ലൈൻസ്,

ഐഡ ക്രൂയിസ്

റോയൽ കരീബിയൻ ലൈൻസ്

 കോസ്റ്റ ക്രൂയിസ്

 മിനർവ

ക്യൂൻ എലിസബത്ത്

സോംഗ് ഒഫ് ഫ്‌ളവർ

ലൂയിസ് ക്രൂയിസ് തുടങ്ങിയ

 കഴിഞ്ഞ 10 വർഷത്തിനിടെ 3.80 ലക്ഷം വിനോദസഞ്ചാരികളെത്തി

ഇന്റർനാഷണൽ മറീന

ചെറുയാനങ്ങളിൽ ലോകം ചുറ്റുന്ന സാഹസിക സഞ്ചാരികൾക്കായി ടൂറിസം വകുപ്പ് നിർമ്മിച്ച ഇന്റർനാഷണൽ മറീന ബോൾഗാട്ടിയിലാണ്. 34 യാനങ്ങൾ ഒരേസമയം പ്രവേശിക്കാം. മറീന ഹൗസിൽ യാനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളും സഞ്ചാരികൾക്ക് താമസിക്കാൻ ബോൾഗാട്ടി പാലസിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ മറീനയാണിത്.

''ടൂറിസം മേഖലയ്ക്ക് ഒന്നും ലഭിക്കാത്ത ബഡ്‌ജറ്റാണ്. ക്രൂയിസ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ നികുതിയിളവ് പ്രഖ്യാപിച്ചത് കൊച്ചിക്ക് ഗുണകരമാണ്.""

ജോസ് പ്രദീപ്

ചെയർമാൻ

കേരള ട്രാവൽ മാർട്ട്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KOCHI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.