അമ്പെയ്ത്തിൽ വനിതാ ടീം ഇനത്തിൽ ഇന്ത്യ ക്വാർട്ടറിൽ തോറ്റു. ദീപിക കുമാരി,അൻകിത ഭകത്, ഭജൻ കൗർ എന്നിവരുൾപ്പെട്ട ടീം ക്വാർട്ടറിൽ 6-0ത്തിന് നെതർലൻഡ്സിനോടാണ് തോറ്റത്. പ്രധാന മത്സരത്തിൽ അൻകിതയും ദീപികയും പാടേ നിറം മങ്ങി.
ക്വിന്റി റോഫൻ, ഗാബി സ്കോൾസ്സെർ, ലൗറ വാൻ ഡെർ വിൻകൽ എന്നിവർ അണി നിരക്കുന്ന ഡച്ച് സംഘം പ്രീക്വാർട്ടറിൽ മൂന്നാം റാങ്കുകാരായ ഫ്രാൻസിനെയും ക്വാർട്ടറിൽ ഇപ്പോൾ ടോപ് റാങ്കിലുള്ള ഇന്ത്യയേയും വീഴ്ത്തി സ്വപ്നക്കുതിപ്പാണ് നടത്തുന്നത്.
പുരുഷ ടീം വിഭാഗത്തിൽ ബൊമ്മദേവര ധീരജ്, തരുൺദീപ് റായ്, പ്രവീൺ ജാഥവ് എന്നിവരുൾപ്പെട്ട ഇന്ത്യൻ ടീം ഇന്ന് ക്വാർട്ടർ പോരാട്ടത്തിനിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |