കോടതിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. പുനലൂർ കുടുംബകോടതിയിൽ രണ്ട് തസ്‌തികകളിലെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഡഫേദാർ, എൽഡി ടൈപ്പിസ്റ്റ് തസ്‌തികകളിലേക്കാണ് നിയമനം നടക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ജുഡീഷ്യൽ വകുപ്പിൽ നിന്ന് സമാന തസ്‌തികയിലോ ഉയർന്ന തസ്‌തികയിലോ വിരമിച്ചവർക്ക് അപേക്ഷിക്കാം. 62 വയസ് ആണ് പ്രായപരിധി. അപേക്ഷകർ ഫോട്ടോ പതിപ്പിച്ച പൂർണമായ ബയോഡേറ്റ, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജില്ലാ ജഡ്‌ജ്, ജില്ലാ കോടതി, കൊല്ലം13 എന്നി വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ സർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് ഒന്ന് ആണ്.
ടെക്‌നീഷ്യൻ ഒഴിവ്
തൃശൂർ കൈപ്പമംഗലം ചെമ്മീൻ വിത്ത് ഉത്‌പാദന കേന്ദ്രത്തിൽ കാര ചെമ്മീൻ കുഞ്ഞുങ്ങളുടെ ഉത്‌പാദനത്തിനായി ടെക്‌നീഷ്യനെ നിയമിക്കുന്നു. കമ്മിഷൻ അടിസ്ഥാനത്തിലാണ് നിയമനം. പ്രവൃത്തി പരിചയം അഭികാമ്യം.
അപേക്ഷകർ ഓഗസ്റ്റ് അഞ്ച് വൈകിട്ട് മൂന്നിനകം തൃശൂർ കൈപ്പമംഗലം ചെമ്മീൻ വിത്ത് ഉത്‌പാദന കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം. വിലാസം: മത്സ്യഫെഡ് പ്രോൺ ഹാച്ചറി, പുന്നക്കച്ചാൽ, കൈപ്പമംഗലം ബീച്ച്, തൃശൂർ. mfedhtcr@yahoo.co.in എന്ന ഇമെയിൽ വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്കായി 9526041111, 9526041119 നമ്പറുകളിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |