SignIn
Kerala Kaumudi Online
Thursday, 10 October 2024 5.30 AM IST

പോക്കറ്റിൽ 999 രൂപയുണ്ടോ? എങ്കിൽ കിട്ടാൻ പോകുന്നത് പത്ത് ലക്ഷം; പണം സമ്പാദിക്കാൻ ഉഗ്രൻ വഴി

Increase Font Size Decrease Font Size Print Page
money

ചെറിയ നിക്ഷേപങ്ങളിലൂടെ മികച്ച വരുമാനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരവുമായി എത്തിയിരിക്കുകയാണ് സിസ്​റ്റമാ​റ്റിക് ഇൻവെസ്​റ്റ്‌മെന്റ് പ്ലാൻ (എസ് ഐ പി). നിങ്ങളുടെ സമ്പാദ്യം എത്ര ചെറുതോ വലുതോ ആയിക്കോട്ടെ അതിലെ നിശ്ചിത ഭാഗം നിക്ഷേപിച്ച് മികച്ച വരുമാനം സ്വന്തമാക്കാവുന്നതാണ്. അതിന് സാധിക്കുന്ന ഒരു മികച്ച പദ്ധതിയാണ് എസ് ഐ പി. ഇതിനെക്കുറിച്ച് കൂടുതൽ അറിയാം.

എസ് ഐ പിയിൽ ഇഷ്ടമുള്ള ഒരു മ്യൂച്വൽ ഫണ്ടിൽ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കാം. അതിനുള്ള സൗകര്യം തന്നെയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനിന്റെ പ്രധാനപ്പെട്ട പ്രത്യേകതയും. ഓഹരി വിപണിയിൽ നേരിട്ടോ അല്ലാതെയോ നിക്ഷേപം നടത്താൻ ആഗ്രഹിക്കാത്ത ആളുകൾക്ക് എസ്‌ ഐ പിയാണ് മികച്ച വഴി.

പ്രതിമാസം എത്ര ചെറിയ തുകയും ഈ പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്. നിക്ഷേപകന്റെ വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് നിക്ഷേപ തുകയും വർദ്ധിപ്പിക്കാവുന്നതാണ്. ദീർഘകാല നിക്ഷേപം നടത്തുന്നതിലൂടെ മികച്ച വരുമാനവും സ്വന്തമാക്കാം. നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം വീണ്ടും നിക്ഷേപിക്കുകയും കാലക്രമേണ നിക്ഷേപം ഗണ്യമായി വർദ്ധിപ്പിക്കാനും എസ് ഐ പിയിലൂടെ സാധിക്കും.

സമ്പാദ്യത്തിൽ നിന്ന് 999 രൂപ മാ​റ്റിവച്ചാൽ ഭാവിയിൽ മികച്ച ലാഭം ഈ പദ്ധതിയിലൂടെ സ്വന്തമാക്കാവുന്നതാണ്. അത്തരത്തിൽ 999,999 രൂപ നിങ്ങളുടെ അക്കൗണ്ടിലെത്തും. അതായത് പത്ത് ലക്ഷം രൂപയുടെ ലാഭമാണ് നിക്ഷേപകന് ലഭിക്കുന്നത്. ചെറിയ തുക നിക്ഷേപിച്ച് കുറഞ്ഞത് 15 വർഷം വരെ ഈ പദ്ധതിയിൽ തുടരുകയാണെങ്കിൽ ആകെ നിക്ഷേപത്തെക്കാൾ കൂടുതൽ തുക തിരികെ ലഭിക്കും.


999 രൂപ നിക്ഷേപിച്ച് എങ്ങനെ 999,999 നേടാം
പ്രതിമാസം എസ്‌ ഐ പിയിൽ 999 രൂപയുടെ നിക്ഷേപമാണ് നിങ്ങൾ നടത്തുന്നതെങ്കിൽ ഒരു വർഷത്തെ നിങ്ങളുടെ ആകെ നിക്ഷേപം 11,988 രൂപയാകും. ഇത്തരത്തിൽ 12 വർഷം വരെ നിങ്ങൾ ഇങ്ങനെ നിക്ഷേപം നടത്തുകയാണെങ്കിൽ ആകെ നിക്ഷേപത്തിന്റെ 12 ശതമാനം അധികമായി ലഭിക്കും. നിങ്ങളുടെ ആകെ നിക്ഷേപം 2.40 ലക്ഷമായിരിക്കും. പക്ഷെ ദീർഘകാലത്തെ നിക്ഷേപത്തിലൂടെ 7.60 ലക്ഷമാകും. അങ്ങനെ നിങ്ങളുടെ ആകെ നിക്ഷേപം 999,999 രൂപയായി മാറും.


നിങ്ങൾ പദ്ധതിയിൽ അഞ്ച് വർഷത്തേക്ക് കൂടി തുടരുകയാണെങ്കിൽ നിങ്ങളുടെ നിക്ഷേപതുക മൂന്ന് ലക്ഷമാകും. അതായത് ആകെ 15.96 ലക്ഷം രൂപയായി മാറും. അത്തരത്തിൽ 18.96 ലക്ഷം രൂപയുടെ ലാഭം ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FINANCE, SCHEME, AMMOUNT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.