SignIn
Kerala Kaumudi Online
Thursday, 10 October 2024 5.16 AM IST

തുണികളിൽ കരിമ്പൻ പിടിച്ചോ; വീട്ടിലുള്ള പുളിച്ച മോര് മാത്രം മതി, ഇങ്ങനെ ഒന്ന് ചെയ്ത് നോക്കൂ

Increase Font Size Decrease Font Size Print Page
clothes-fungus

വസ്ത്രങ്ങൾ ശരിയായി ഉണങ്ങിയില്ലെങ്കിൽ വരുന്ന ഒന്നാണ് കരിമ്പൻ. കറുത്ത നിറത്തിലെ ചെറിയ കുത്തുകൾ പടരുന്നതാണ് ഇതിന്റെ പ്രശ്നം. ഇത് വെള്ള വസ്ത്രങ്ങളിൽ പെട്ടെന്ന് തെളിഞ്ഞ് കാണും. ഇതൊരു തരം വസ്ത്രങ്ങളെ ബാധിക്കുന്ന ഫംഗസാണ്. ചിലപ്പോൾ വസ്ത്രത്തിന്റെ ഒരു ഭാഗത്ത് മാത്രം വരുകയും പിന്നാലെ വസ്ത്രത്തിൽ മുഴുവാനായി വ്യാപിക്കുകയും ചെയ്യുന്നു.

കരിമ്പൻ പിടിച്ച വസ്ത്രം മറ്റ് വസ്ത്രങ്ങളുടെ ഒപ്പം ഇട്ടാൽ അതിലും ഇത് പടർന്നുപിടിക്കുന്നു. നിങ്ങളുടെ വസ്ത്രങ്ങൾ പുതുമയോടെ നിലനിർത്താനും വൃത്തിയുള്ളതായി സൂക്ഷിക്കാനും കരിമ്പൻ നീക്കം ചെയ്യേണ്ടതാണ്. വസ്ത്രങ്ങളിൽ ഈർപ്പം നിലനിൽക്കാതെ നോക്കുക. ഇത് കരിമ്പൻ പിടിക്കുന്നത് തടയുന്നു. ചെറിയ നനവുള്ള വസ്ത്രങ്ങൾ മടക്കിവയ്ക്കാതെ ഈസ്തിരിയിടുന്നത് നല്ലതാണ്. ഇനി നമുക്ക് വസ്ത്രങ്ങളിൽ നിന്ന് എങ്ങനെ കരിമ്പൻ അകറ്റാമെന്ന് നോക്കിയാലോ?​

ചൂടുവെള്ളം

കരിമ്പൻ നശിപ്പിക്കാൻ ചൂടുവെള്ളം ഉപയോഗിക്കാം. കരിമ്പൻ പിടിച്ച തുണികൾ ചൂടുവെള്ളത്തിൽ കഴുക്കുന്നത് നല്ലതാണ്. എന്നാൽ എല്ലാ വസ്ത്രങ്ങളും ചൂട് വെള്ളത്തിൽ കഴുകാൻ കഴിയില്ല. നിങ്ങളുടെ വസ്ത്രങ്ങളിലെ കെയർ ലേബൽ പരിശോധിച്ച് അവ ചൂടുവെള്ളത്തിൽ കഴുകാൻ കഴിയുമെന്ന് ഉറപ്പ് വരുത്തുക.

ബേക്കിംഗ് സോഡ

കരിമ്പൻ നീക്കം ചെയ്യാനുള്ള മറ്റൊരു ഫലപ്രദമായ മാർഗമാണ് ബേക്കിംഗ് സോഡ. സാധാരണ ഡിറ്റർജന്റിനൊപ്പം അരകപ്പ് ബേക്കിംഗ് സോഡയും വാഷിംഗ് മെഷീനിൽ ചേർക്കുക. ബേക്കിംഗ് സോഡ വസ്ത്രങ്ങളിലെ ദുർഗന്ധം ഇല്ലാതാക്കാനും കറ നീക്കം ചെയ്യാനും സഹായിക്കുന്നു.

ആപ്പിൾ സിഡെർ, ബേക്കിംഗ് സോഡ

ആപ്പിൾ സിഡെർ വിനെഗർ, ബേക്കിംഗ് സോഡ എന്നിവ കലർത്തി ഇത് കരിമ്പനടിച്ച ഭാഗത്ത് പുരട്ടി രണ്ടുമൂന്ന് മണിക്കൂർ കഴിഞ്ഞ് കഴുകുന്നത് നല്ലതാണ്. ഇത് വസ്ത്രത്തിലെ കരിമ്പൻ നശിപ്പിക്കുന്നു.

ഉരുളക്കിഴങ്ങിന്റെ നീര്

ഉരുളക്കിഴങ്ങിന്റെ നീരും കരിമ്പനകറ്റാൻ ഫലപ്രദമായി ഉപയോഗിക്കാവുന്ന മാർഗമാണ്. അതിനായി ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് കരിമ്പന് മുകളിൽ പുരട്ടുക. 10 മിനിട്ടിന് ശേഷം തുണി നന്നായി കഴുകി വെയിലത്ത് ഉണക്കി എടുക്കുക.

പുളിച്ച മോര്

പുളിച്ച മോര് കരിമ്പൻ അകറ്റാൻ സഹായിക്കുന്നു. മോര് നല്ലതുപോലെ പുളിപ്പിച്ച ശേഷം കരിമ്പനുള്ള ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കുക. രണ്ടോ മൂന്നോ മണിക്കൂർ അത് തുണിയിൽ പിടിക്കാൻ അനുവദിച്ച ശേഷം കഴുകികളയാം.

നാരങ്ങ, ഉപ്പ്

നാരങ്ങയും ഉപ്പുമാണ് മറ്റൊരു പ്രതിവിധി. നാരങ്ങാനീരും ഉപ്പും ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കി കരിമ്പനുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. 10 മിനിട്ടിന് ശേഷം കഴുകി കളയാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AVOID FUNGUS, CLOTHES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.