ഏത് ആപത്തിലും ഒറ്റക്കെട്ടായി കേരളത്തിലുളളവർ നിൽക്കുമെന്ന് വിളിച്ചോതുന്ന തരത്തിലുളള പ്രവർത്തനമാണ് വയനാട്ടിൽ നടക്കുന്നതെന്ന് ദുൽഖർ സൽമാൻ. ധീരതയുടെയും അർപ്പണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടിൽ കാണുന്നതെന്ന് താരം പറഞ്ഞു. വയനാട്ടിലെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ദുൽഖർ സൽമാൻ. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം,
'സൈനിക ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തനം നടത്തുന്ന ഓരോ വ്യക്തികൾക്കും ബിഗ് സല്യൂട്ട്. ഏതു വിപത്തിലും ഒറ്റക്കെട്ടായി നമ്മൾ നിൽക്കുമെന്നും വിളിച്ചോതുന്ന പ്രവർത്തനമാണ് വയനാട്ടിൽ നടക്കുന്നത്. ദുരന്തം വിതച്ച പ്രദേശത്ത് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരെ ഹൃദയം കൊണ്ട് ചേർത്തുപിടിക്കുന്നു. എന്റെ പ്രാർത്ഥനകൾ അവർക്കൊപ്പം എന്നുമുണ്ടാകും. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ ഞാൻ ഉള്ളുകൊണ്ട് ചേർത്തുപിടിക്കുന്നു.
ഐക്യദാർഢ്യത്തിന്റെയും ധീരതയുടെയും അർപ്പണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. ദൈവം നിങ്ങളുടെ വേദന ശമിപ്പിക്കട്ടെ. സൈനിക ഉദ്യോഗസ്ഥർക്കും പ്രാദേശികതലത്തിൽ രക്ഷാപ്രവർത്തനത്തിനായെത്തുന്ന സന്നദ്ധപ്രവർത്തകർക്കും സഹായിക്കാൻ കരങ്ങൾ നീട്ടുന്ന ഓരോരുത്തർക്കും ബിഗ് സല്യൂട്ട്. എന്തു സംഭവിച്ചാലും ഒറ്റക്കെട്ടായി നിൽക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യുമെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് നമ്മൾ. വയനാടിനും കാലവർഷക്കെടുതിയിൽ നാശം വിതച്ച ഓരോ പ്രദേശത്തിനും എന്റെ പ്രാർത്ഥനകൾ കൂടെയുണ്ടാകും'- താരം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |