കൊച്ചി: വാണിജ്യ വാഹനങ്ങൾക്കും യാത്രാ വാഹനങ്ങൾക്കുമായി പ്രത്യേക കമ്പനികൾ രൂപീകരിച്ച് ടാറ്റ മോട്ടോഴ്സിനെ(ടി.എം.എൽ) വിഭജിക്കുന്നതിന് ഡയറക്‌ടർ ബോർഡ് അംഗീകാരം നൽകി. ഓഹരി ഉടമകൾ, വായ്പാ ദാതാക്കൾ, വിവിധ സർക്കാർ ഏജൻസികൾ എന്നിവരുടെ അനുമതി തേടിയ ശേഷം പതിനഞ്ച് മാസത്തിനുള്ളിൽ വിഭജന നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ടി.എം.എൽ കമേഴ്സ്യൽ വെഹിക്കിൾ, ടിഎം.എൽ പാസഞ്ചർ വെഹിക്കിൾസ് എന്നിങ്ങളെ രണ്ട് ലിസ്‌റ്റഡ് കമ്പനികളായാണ് മാറുന്നത്.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ ടാറ്റ മോട്ടോഴ്‌സിന്റെ അറ്റാദായം 74 ശതമാനം ഉയർന്ന് 5,566 കോടി രൂപയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |