കൊല്ലം: മുന്തിയ സൗകര്യങ്ങളും പ്രീമിയം വിഭവങ്ങളുമായി 'കുടുംബശ്രീ പ്രീമിയം കഫേ' ജില്ലയിൽ ആഗസ്റ്റ് അവസാന വാരം ആരംഭിക്കും. ചാത്തന്നൂരിലാണ് തുടക്കം. കഫേയുടെ 50 ശതമാനം ജോലികൾ പൂർത്തിയായി. ചാത്തന്നൂരിലെ കുടുംബശ്രീ അംഗമാണ് കരാർ എടുത്തിരിക്കുന്നത്. കഫേ ആരംഭിക്കാൻ 40 മുതൽ 50 ലക്ഷം വരെയാണ് ചെലവ് കണക്കാക്കുന്നത്.
20 ലക്ഷം രൂപ കുടുംബശ്രീ സഹായമായി നൽകും. പരവൂരിലും സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കുടുംബശ്രീയുടെ തനത് വിഭവങ്ങളായ വയനാടൻ വനസുന്ദരി, സോലെ മിലറ്റ്, കൊച്ചി മൽഹാർ എന്നിവയും അറബിക്, ചൈനീസ് വിഭവങ്ങളും ലഭിക്കും. ഉപഭോക്താക്കളോടുള്ള പെരുമാറ്റം, പാചകം, ബില്ലിംഗ് സോഫ്ട് വെയർ എന്നിവയിൽ സ്വകാര്യ ഏജൻസിയായ അദേബ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫുഡ് റിസർച്ച് പരിശീലനം നൽകും. കഫേ തുടങ്ങി മൂന്ന് മാസം വരെ ഏജൻസിയുടെ മേൽനോട്ടമുണ്ടാകും.
രാവിലെ 12 മുതൽ രാത്രി 12 വരെ പ്രവർത്തനം
രണ്ട് ഷിഫ്റ്റായി ജീവനക്കാർ
ജീവനക്കാർക്ക് കുടുംബശ്രീ യുണിഫോം
ഹോട്ടലിന് കുടുംബശ്രീ ലോഗോ നിറം
100 പേർക്ക് വരെ ഇരുന്ന് കഴിക്കാം
പാർക്കിംഗ് സൗകര്യം
ഭിന്നശേഷി സൗഹൃദം
2000 ചതുരശ്രയടി ഡൈനിംഗ് ഏരിയ
സ്ത്രീകൾക്ക് പ്രത്യേക ശൗചാലയം
ജില്ലയിൽ ചാത്തന്നൂരിനും പരവൂരിനും പുറമേ പ്രീമിയം കഫേയ്ക്ക് അനുയോജ്യമായ മറ്റ് സ്ഥലങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്
കുടുംബശ്രീ ജില്ലാ മിഷൻ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |