വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്ന് ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. ദുരിതത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് അവർ പറയുന്ന സ്ഥലത്തു തന്നെ വീടുവച്ച് നൽകാമെന്നും അഖിൽ മാരാർ പറയുന്നു.
അഖിലിന്റെ കുറിപ്പ്-
പാർട്ടിയെ മുച്ചൂടും മുടിച്ച സൈബർ അന്തം കമ്മികൾക്ക് ഒരു ചലഞ്ച്...
മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നൽകാൻ എനിക്ക് താല്പര്യമില്ല.. പകരം 3വീടുകൾ വെച്ച് നൽകാൻ ഞങ്ങൾ തയ്യാറാണ് അത് എന്റെ നാട്ടിൽ എന്ന് പറഞ്ഞത് വസ്തു വിട്ട് നൽകാൻ എന്റെ ഒരു സുഹൃത്തു തയ്യാറായത് കൊണ്ടും. വീട് നിർമാണത്തിന് ആവശ്യം വരുന്ന സാമഗ്രികൾ പലരും സഹായിക്കാം എന്നുറപ്പ് നൽകിയതും അതോടൊപ്പം വീടുകൾ നിർമിക്കാൻ എന്റെ സുഹൃത്തിന്റെ കൺസ്ട്രക്ഷൻ കമ്പനി തയ്യാറായത് കൊണ്ടും അതോടൊപ്പം പ്രകൃതി ക്ഷോഭങ്ങൾ താരതമ്യേനെ കുറവായത് കൊണ്ടുമാണ്.
സഖാക്കളുടെ അഭ്യർത്ഥന മാനിച്ചു വയനാട്ടിൽ ഈ ദുരന്തത്തിൽ വീട് നഷ്ട്ടപെട്ടവർക്ക് അവർ ആഗ്രഹിക്കുന്ന സ്ഥലത്ത് വീട് വെച്ച് കൊടുക്കാം. അവർ ആഗ്രഹിക്കുന്ന സ്ഥലം എനിക്ക് അറിയാത്തത് കൊണ്ടും ഒരാൾ എവിടെ താമസിക്കണം എന്നത് അവരുടെ ഇഷ്ടം ആയത് കൊണ്ടും സ്ഥലം ലഭ്യമാക്കി ബന്ധപ്പെട്ടാൽ തീർച്ചയായും ഞങ്ങൾ വീട് നിർമ്മിച്ചു നൽകാം..
ഞാൻ എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യം പങ്ക് വെച്ചു... അർഹത പെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് എന്റെ താല്പര്യം.
നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം എനിക്കില്ല.. എന്റെ കർമമാണ് എന്റെ നേട്ടം.. ഈശ്വരൻ മാത്രം അറിഞ്ഞാൽ മതി.
സഖാക്കളുടെ കുത്തി കഴപ്പ് കാണുമ്പോൾ ചില കാര്യങ്ങൾ ഞാൻ പോസ്റ്റ് ചെയ്യുന്നു.. പ്രളയവും ഉരുൾ പൊട്ടലും പോലെ വാർത്തകളിൽ നിറയുന്ന ദുരന്തങ്ങൾ അല്ലാതെ ജീവിക്കാൻ മാർഗമില്ലാതെ അലയുന്ന എത്രയോ മനുഷ്യരുണ്ട്..
അത്തരം മനുഷ്യരിൽ അർഹത ഉണ്ട് എന്ന് തോന്നി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഞാൻ നൽകിയ ചില സഹായങ്ങൾ സഖാക്കളുടെ ശ്രദ്ധയിൽ പെടുത്തുന്നു.
NB :കഴിഞ്ഞ 4ദിവസത്തിനുള്ളിൽ അയച്ചതാണ് അത് കൊണ്ടാണ് സ്ക്രീൻ ഷോട്ട് എടുക്കാൻ കഴിഞ്ഞത് ഇത് പോലെ നേരിൽ കൊടുക്കുന്നതും അല്ലാതെയും.. ആരെയും ഒന്നും ബോധിപ്പിച്ചു ഞാൻ ജീവിക്കാറില്ല.. ചില നാറിയ സഖാക്കൾ ആണ് ഈ പോസ്റ്റ് ഇടീക്കാൻ പ്രേരണ ആയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |