കൊച്ചി: ഗോദ്‌റെജ് അപ്ളയൻസസ് ഇക്കുറി ഓണക്കാലത്ത് ലക്ഷ്യമിടുന്നത് മുൻവർഷത്തേക്കാൾ 30 ശതമാനം വർദ്ധനയോടെ 225 - 230 കോടി രൂപയുടെ വില്‌പന. ഇതോടനുബന്ധിച്ച്, പ്രത്യേക ഓഫറുകളും സമ്മാനപദ്ധതികളും പ്രഖ്യാപിച്ചു. ഇന്നുമുതൽ സെപ്‌തംബർ 15വരെ നീളുന്ന സ്‌ക്രാച്ച് ആൻഡ് എസ്.എം.എസ് പദ്ധതിവഴി ദിവസവും ഒരുലക്ഷം രൂപവരെ മൂല്യമുള്ള സ്വർണസമ്മാനം നേടാം.
ദുബായ് യാത്ര, ബൈക്ക്, സ്വർണം എന്നിങ്ങനെ സമ്മാനങ്ങളുമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട റഫ്രിജറേറ്റർ, വാഷിംഗ്‌മെഷീൻ, എ.സി തുടങ്ങിയവയ്ക്ക് അഞ്ചുവർഷത്തെ അധിക വാറന്റി ലഭിക്കും. ലളിതമായ ഫിനാൻസ്, എക്‌സ്‌ചേഞ്ച്, ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാണ്. സ്‌പ്ളിറ്റ് എ.സി ഇൻസ്‌റ്റലേഷൻ ചാർജ് സബ്‌സിഡി നിരക്കായ 899 രൂപയ്ക്ക് ചെയ്‌തുനൽകും. മൈക്രോവേവ് ഓവൻ വാങ്ങുന്നവർക്കും ഉറപ്പായ സമ്മാനമുണ്ട്.
പ്രളയകാലത്തെ തിരിച്ചടിയിൽ നിന്ന് നേട്ടത്തിലേക്കുള്ള തിരിച്ചുവരവാണ് ഇക്കുറി ഓണത്തിന് വിപണി പ്രതീക്ഷിക്കുന്നതെന്ന് ഗോദ്‌റെജ് അപ്ളയൻസസ് ബിസിനസ് ഹെഡ്ഡും ഇ.വി.പിയുമായ കമൽ നന്തി പറഞ്ഞു. കമ്പനിയുടെ കേരളത്തിലെ മൊത്തം വിറ്റുവരവിന്റെ 50 ശതമാനം ഓണക്കാലത്താണ്. 2018-19ൽ ദേശീയ വരുമാനം 20 ശതമാനം വർദ്ധിച്ച് 4,300 കോടി രൂപയിലെത്തിയിരുന്നു. നടപ്പുവർഷം ഇത് 5,200 കോടി രൂപയാകുമെന്നാണ് പ്രതീക്ഷ. കേരളത്തിന്റെ പങ്ക് എട്ട് ശതമാനത്തിൽ നിന്ന് ഒമ്പത് ശതമാനമാകുമെന്നും കരുതുന്നതായി അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |