തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്ക് ഓപ്ഷൻ രജിസ്ട്രേഷൻ 5ന് രാവിലെ 11വരെ നടത്താം. വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ- 04712525300
എൻജിനിയറിംഗ് പ്രവേശനം:
കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരിൽ വിവിധ കാറ്റഗറി, കമ്മ്യൂണിറ്റി സംവരണം, ഫീസ് ആനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താത്കാലിക പട്ടിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിജ്ഞാപനം വെബ്സൈറ്രിൽ. ഹെൽപ്പ് ലൈൻ- 04712525300
സ്പെഷ്യാലിറ്റി നഴ്സിംഗ്പ്രവേശനപരീക്ഷ 10ന്
തിരുവനന്തപുരം: തിരുവനന്തപുരം, കണ്ണൂർ ഗവൺമെന്റ് നഴ്സിംഗ് കോളേജുകളിൽ നടത്തിവരുന്ന കാർഡിയോ തൊറാസിക്ക് നഴ്സിംഗ്, ക്രിട്ടിക്കൽ കെയർ നഴ്സിംഗ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്സിംഗ്, നിയോനേറ്റൽ നഴ്സിംഗ്, നഴ്സസ് ആൻഡ് മിഡ്വൈഫറി പ്രാക്ടീഷണറി പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിംഗ് കോഴ്സ്പ്രവേശനപരീക്ഷ ഈമാസം 10ന് തിരുവനന്തപുരത്ത് നടത്തും. ഹാൾടിക്കറ്റ് www.lbscetnre.kerala.gov.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫോൺ: 0471 2560363, 364.
എം.ടെക് പ്രവേശനം
തിരുവനന്തപുരം: എം.ടെക് പ്രവേശനത്തിന് www.admissions.dtekerala.gov.in, www.dtekerala.gov.in വെബ്സൈറ്റുകളിൽ എട്ട് വരെ അപേക്ഷിക്കാം. വിശദാംശങ്ങളും പ്രോസ്പെക്ടസും വെബ്സൈറ്റിൽ. പൊതുവിഭാഗത്തിലെ അപേക്ഷകൾക്ക് 800 രൂപയും പട്ടിക വിഭാഗത്തിലെ അപേക്ഷകർക്ക് 400 രൂപയുമാണ് അപേക്ഷ ഫീസ്. ഓൺലൈനായി ഫീസ് അപേക്ഷയോടൊപ്പം അടയ്ക്കാം.
സ്കോളർഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം: പട്ടികജാതി വിദ്യാർത്ഥികളുടെ പോസ്റ്റ്മെട്രിക് സകോളർഷിപ്പ് അപേക്ഷകൾ നൽകുന്നതിനായി 15 വരെ ഇ-ഗ്രാന്റ്സ് പോർട്ടൽ ഓപ്പൺ ചെയ്തു. 2023-24 അദ്ധ്യയന വർഷത്തെ അപേക്ഷകൾ മാത്രമേ 15 വരെ നൽകാനാവൂ. 2024-25 വർഷത്തെ അപേക്ഷകൾ ഇപ്പോൾ നൽകാനാവില്ല.
പ്ളസ് വൺ ട്രാൻസ്ഫർ അഡ്മിഷൻ
5,6,7 തീയതികളിൽ
തിരുവനന്തപുരം: പ്ളസ് വൺ ജില്ലജില്ലാനന്തര സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിന് ലഭിച്ച അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തിയാക്കിയ 23,507 എണ്ണത്തിലെ ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് ആഗസ്റ്റ് ആറിന് രാവിലെ പത്ത് മുതൽ പ്രവേശനം സാദ്ധ്യമാകുംവിധം പ്രസിദ്ധീകരിക്കും. കാൻഡിഡേറ്ര് ലോഗിനിലെ TRANSFER ALLOT RESULTS എന്ന ലിങ്ക് വഴി റിസൾട്ട് പരിശോധിക്കാനുള്ള സൗകര്യം പ്രിൻസിപ്പൽമാർ ഒരുക്കണം. അതേ സ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്രർ പ്രകാരം പ്രവേശനം മാറ്രിക്കൊടുക്കണം. യോഗ്യതാ സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, അനുബന്ധരേഖകൾ എന്നിവയുടെ അസലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂൾ കോഴ്സ് എന്നിവയിൽ ആറിന് രാവിലെ 10 മുതൽ എട്ടിന് വൈകിട്ട് നാലിനകം പ്രവേശനം നേടണം.
നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി സ്കൂൾകോമ്പിനേഷൻ ട്രാൻസ്ഫറിന് ശേഷമുള്ള ഒഴിവുകൾ മെറിറ്റ് അടിസ്ഥാനത്തിൽ സ്പോട്ട് അഡ്മിഷനായി ആഗസ്റ്റ് ആറിന് പ്രസിദ്ധീകരിക്കുമെന്ന് ജോയിന്റ് ഡയറക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |