ധനുഷ് നായകനായ രായൻ ആഗോളതലത്തിൽ 100 കോടി ക്ളബിൽ. ആദ്യദിനം 12.5 കോടി രൂപയാണ് ധനുഷ് സംവിധായകൻ കൂടിയായ ചിത്രം ഇന്ത്യയിൽ നിന്ന് സ്വന്തമാക്കിയത്. തമിഴിൽ ഈ വർഷം 100 കോടി ക്ളബ് കയറുന്ന മൂന്നാമത്തെ ചിത്രമാണ് രായൻ. വമ്പൻ മേക്കോവറിൽ ധനുഷ് എത്തുന്ന ചിത്രം താരത്തിന്റെ കരിയറിലെ 50-ാമത്തെ സിനിമയാണ്. എസ്.ജെ. സൂര്യ ആണ് പ്രതിനായകൻ. കാളിദാസ് ജയറാം, സുദീപ് കിഷൻ, ദുഷാര വിജയൻ എന്നിവർ ധനുഷിന്റെ സഹോദരങ്ങളായി എത്തുന്നു. അപർണ ബാലമുരളി, പ്രകാശ് രാജ്, ശെൽവരാഘവൻ, ദിവ്യപിള്ള, വരലക്ഷ്‌മി ശരത്‌കുമാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സ ൺ പിക്‌ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മാണം. എ. ആർ. റഹ്‌മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ധനുഷിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് രായൻ. ശ്രീഗോകുലം മൂവിസാണ് കേരളത്തിൽ വിതരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |