പത്തനംതിട്ട: പന്നി കയറാതിരിക്കാൻ പാടശേഖരത്തിൽ കെട്ടിയ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. പത്തനംതിട്ട പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. കൂരമ്പാല സ്വദേശികളായ ചന്ദ്രശേഖരക്കുറുപ്പ്, ഗോപാലക്കുറുപ്പ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്.
മരിച്ചവർ രണ്ട് പേരും കർഷകരാണ്. വാഴയും കപ്പയുമുൾപ്പടെ വിവിധ കൃഷികൾ പന്നി കയറി നശിപ്പിക്കുന്നത് പതിവായിരുന്നു. ഇതിനെ തടയാൻ വേണ്ടിയാണ് വൈദ്യുത ലൈൻ സ്ഥാപിച്ചത്. ഈ വൈദ്യുത ലൈനിൽ തട്ടി ഒരാൾക്ക് ഷോക്കേൽക്കുകയായിരുന്നു. അത് കണ്ട് നിന്നയാൾ രക്ഷപ്പെടുത്താൻ ശ്രമിച്ചതോടെ രണ്ടാമത്തെയാൾക്കും ഷോക്കേൽക്കുകയായിരുന്നു. രണ്ടാമത്തെയാൾ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് പ്രദേശത്ത് വൈദ്യുത കമ്പി സ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |