ഉപരിപഠനത്തിനും തൊഴിലിനും മികവേകാനുള്ള ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് (ഗേറ്റ്- GATE) 2025ന്റെ പ്രവേശന പരീക്ഷയ്ക്ക് 24 മുതൽ സെപ്തംബർ 26 വരെ അപേക്ഷിക്കാം. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 2025 ഫെബ്രുവരി ഒന്ന്,15,16 തീയതികളിൽ പരീക്ഷ നടക്കും. ഐ.ഐ.ടി റൂർഖിയ്ക്കാണ് പരീക്ഷാ ചുമതല. വിദ്യാർത്ഥിയുടെ ബിരുദ നിലവാരത്തിലുള്ള അറിവ് വിലയിരുത്തുന്ന ദേശീയതല പരീക്ഷയാണിത്.
30 വിഷയങ്ങളിൽ ചോദ്യ പേപ്പറുകളുണ്ട്. ഒരാൾക്ക് രണ്ടു വിഷയങ്ങൾ വരെ എഴുതാം. ഗേറ്റ് പരീക്ഷ സ്‌കോറിന് മൂന്ന് വർഷം വരെ വാലിഡിറ്റിയുണ്ട്. എൻജിനിയറിംഗ്,ടെക്‌നോളജി,സയൻസ്,ആർക്കിടെക്ചർ,ഹ്യുമാനിറ്റീസ് ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ഉപരി പഠനം,
ജോലി
ഗേറ്റ് പരീക്ഷയിൽ യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സ്‌കോർ വിലയിരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ഐ.ഐ.ടി,എൻ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളിലും മറ്റ് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എൻജിനിയറിംഗ്,ടെക്‌നോളജി,ആർക്കിടെക്ചർ,സയൻസ്,ഹ്യുമാനിറ്റീസ് എന്നീ ബിരുദാനന്തര പ്രോഗ്രാമുകൾക്കും ഡോക്ടറൽ പ്രോഗ്രാമുകൾക്കും പ്രവേശനം ലഭിക്കും. നിരവധി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ മാനേജീരിയൽതല റിക്രൂട്ട്‌മെന്റിന് ഗേറ്റ് സ്‌കോർ പരിഗണിക്കാറുണ്ട്.
പരീക്ഷ
ഗേറ്റ് 2025ന് ഇന്ത്യക്കു പുറത്ത് പരീക്ഷാ കേന്ദ്രങ്ങളില്ല. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. മൂന്ന് മണിക്കൂറാനാണ് പരീക്ഷാ സമയം. ജനറൽ ആപ്റ്റിറ്റ്യൂഡിൽ നിന്ന് 15 മാർക്കും,വിഷയങ്ങളിൽ നിന്ന് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുമാണ് പരീക്ഷയ്ക്കുള്ളത്. മൊത്തം 100 മാർക്കാണ് ഗേറ്റിനുള്ളത്. നെഗറ്റീവ് മാർക്കിംഗ് രീതി നിലവിലുണ്ട്. ഗേറ്റിന് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. www.gate2025.iitr.ac.in.
എം.ടെക് @ സാങ്കേതിക
സർവകലാശാല
കേരള എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയിലെ എം.ടെക് പ്രോഗ്രാമുകൾക്ക് 20 വരെ അപേക്ഷിക്കാം. ബി.ടെക് ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന തൊഴിൽ സാദ്ധ്യതയുള്ള പ്രോഗ്രാമുകളാണിവ. ഇലക്ട്രിക്ക് വെഹിക്കിൾ ടെക്‌നോളജി,എംബെഡഡ്ഡ് സിസ്റ്റംസ് ടെക്‌നോളജി,ഇൻഫ്രാസ്ട്രക്ച്ചർ എൻജിനിയറിംഗ് ആൻഡ് മാനേജ്‌മെന്റ്,മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്‌നോളജി എന്നിവയിൽ എം.ടെക് പ്രോഗ്രാമുകളുണ്ട്. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഗേറ്റ് സ്‌കോറുള്ളവർക്ക് സ്‌കോളർഷിപ് ലഭിക്കും. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. www.pgadmission.ktu.edu.in.
ബോൺ ഫെല്ലോഷിപ്പ്
@ ജർമ്മനി
ജർമനിയിൽ ബോൺ ഇന്റർനാഷനൽ ഫെല്ലോഷിപ്പ് പ്രോഗ്രാം 2025ന് ഗവേഷകർക്ക് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി സെപ്തംബർ 25. www.uni-bonn.de.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |