തിരുവനന്തപുരം : അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് കൂലിയായി 30 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. നഗരസഭകൾ വഴി തുക ഉടൻ വിതരണം ചെയ്യും. ഈ സാമ്പത്തിക വർഷം ഇതുവരെ 62.94 കോടി രൂപയാണ് അനുവദിച്ചത്. ഏപ്രിൽ മുതൽ ജൂലായ് 15 വരെ 4 ലക്ഷം തൊഴിൽദിനങ്ങളാണ് സൃഷ്ടിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 26.69 ലക്ഷം തൊഴിൽദിനങ്ങളാണ് ലഭ്യമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |