പുനലൂർ: തെന്മല ഇക്കോ ടൂറിസം മേഖലയിലൂടെ കടന്ന് പോകുന്ന ഡാം റോഡ് അപകടക്കെണിയായിട്ട് വർഷങ്ങളായി. രണ്ട് കൂറ്റൻ വളവുകളും വളവിലെ റോഡിന്റെ തകർച്ചയുമാണ് യാത്രക്കാരെ ആശങ്കയിലാക്കുന്നത്. ചെങ്കോട്ട-തിരുവനന്തപുരം അന്തർ സംസ്ഥാന പാതയുടെ ഭാഗമായ ഇവിടെ കാൽ നൂറ്റാണ്ടായി വാഹനാപകടങ്ങൾ തുടർക്കഥയാണ്. ചരക്ക് കയറ്റിയെത്തുന്ന ലോറികൾ അടക്കം 40 ഓളം വാഹനങ്ങൾ പാർശ്വഭിത്തിയും തകർത്ത് നിയന്ത്രണം വിട്ട് സമീപത്തെ കൊക്കയിൽ മറിഞ്ഞിരുന്നു. കൂറ്റൻ വളവിലെ റോഡിൽ ഇപ്പോൾ വൻ കുഴി രൂപപ്പെട്ടിട്ട് മാസങ്ങൾ പിന്നിടുകയാണ്. ഡാം റോഡിലെ രണ്ട് കൊടും വളവുകളിലും ഇന്റർ ലോക്ക് കട്ടകൾ പാകി ബലപ്പെടുത്തിയെങ്കിലും ചരക്ക് ലോറികൾ കയറി റോഡ് നാശത്തിലായി.
1. നൂറ് കണക്കിന് വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ കടന്ന് പോകുന്ന കൊടും വളവിൽ
കൂറ്റൻ കുഴി
2. വാഹനങ്ങൾ കുഴി ഒഴിവാക്കി കടക്കാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ വാഹനങ്ങൾ വന്നാൽ അപകടം ഉറപ്പ്
3. തെന്മല-കുളത്തൂപ്പുഴ റോഡ് 5 വർഷം മുമ്പ് കോടികൾ ചെലവഴിച്ച് നവീകരിച്ചെങ്കിലും നിർമ്മാണത്തിലെ അപാകത കാരണം പാത നാശത്തിൽ
4.സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഡാം റോഡ്
. .
ഡാം റോഡിലെ അപകടങ്ങൾ ഒഴിവാക്കാനോ, റോഡിൽ രൂപപ്പെട്ട കൂറ്റൻ കുഴികൾ അടച്ച് ജനങ്ങളുടെ ദുരിത യാത്ര ഒഴിവാക്കാനോ അധികൃതർ തയ്യാറാകണം.
നാട്ടുകാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |