തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തിനടുത്ത് ഗാന്ധിപുരം എന്ന സ്ഥലത്തുള്ള ഒരു ഡോക്ടറുടെ വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. ചികിത്സക്കായി പോയതല്ല, ഡോക്ടറുടെ വീടിന് ചുറ്റും രണ്ട് മൂർഖൻ പാമ്പുകളെ കണ്ടുവെന്ന് പറഞ്ഞിട്ടാണ് അദ്ദേഹം അവിടേക്ക് പോയത്.
വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീയാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻ ഡോക്ടറെ അറിയിക്കുകയായിരുന്നു. വീട്ടിൽ എല്ലാവരും നന്നായി പേടിച്ചു. സ്ഥലത്തെത്തിയ വാവാ സുരേഷ് ചുറ്റും ഒന്ന് നിരീക്ഷിച്ചു. വീടിന് ചുറ്റും മതിലിനപ്പുറം വലിയ പറമ്പാണ്. പാമ്പുകളുടെ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരുന്ന സമയമാണ്. അതിനാൽ, കാടുപിടിച്ച് കിടക്കുന്ന പറമ്പിൽ നിന്ന് വന്നതാകാനാണ് സാദ്ധ്യത.
വീടിന് ചുറ്റും നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നതിനാൽ അവിടെ പാമ്പിന് ഇരിക്കാൻ സാധിക്കില്ല. ചെടികൾ ധാരാളമുണ്ട്. പക്ഷേ, അവ കൃത്യമായ അകലം പാലിച്ചാണ് വച്ചിരിക്കുന്നത്. അതിനാൽ, അവിടെയും പാമ്പ് ഇരിക്കില്ല. വീട്ടിൽ ചെടികൾ നടുന്നവർ ഇതുപോലെ കൃത്യമായ അകലത്തിൽ നടാൻ ശ്രദ്ധിക്കണമെന്ന് വാവ പറഞ്ഞു.
രണ്ട് പാമ്പുകളെയാണ് സ്‌ത്രീ കണ്ടതെങ്കിലും വാവാ സുരേഷിന് അവിടെ നിന്നും മൂന്ന് മൂർഖൻ കുഞ്ഞുങ്ങളെയാണ് ലഭിച്ചു. കാണുക വീടിന് ചുറ്റും തെരച്ചിൽ നടത്തി മൂർഖൻ പാമ്പുകളെ പിടികൂടുന്ന വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |