പൂവാർ: അരങ്ങൊഴിഞ്ഞ പ്രശസ്ത നാടക നടൻ ബാബു ശിവദാസിനെ അനുസ്മരിച്ചു. നാടക പ്രവർത്തകരും പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് കരുംകുളം ശ്രീനാരായണ ഗിരിയിൽ വച്ച് യോഗം സംഘടിപ്പിച്ചത്. അഡ്വ.അജിത്ത് അദ്ധ്യക്ഷനായി. കേരള സംഗീത നാടക അക്കാഡമി ജില്ലാ കമ്മിറ്റി അംഗം ജയരാജ് ജയഗിരി പ്രമേയം അവതരിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി വിനോദ് വൈശാഖി,അയിലം ഉണ്ണികൃഷ്ണൻ, പരമേശ്വരൻ കുര്യാത്തി,കെ.എസ്.എൻ.എ ജില്ലാ സെക്രട്ടറി സിജു രാജ്,സിനിമ സീരിയൽ നടൻ സന്തോഷ് സൗപർണ്ണിക,കരുംകുളം ബാബു,സി.പി.എം കോവളം ഏരിയ സെക്രട്ടറി അഡ്വ.ഹരികുമാർ,കേരള ലാ ട്രസ്റ്റ് ട്രഷറർ അഡ്വ.സന്തോഷ്,എസ്.എൻ.ഡി.പി കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ സുരേഷ്,സെക്രട്ടറി തോട്ടം കാർത്തികേയൻ,ഗ്ലേവിയസ്,അഡ്വ. സുരേഷ് ബാബു,കൾച്ചറൽ സെന്റർ പ്രസിഡന്റ് കരുംകുളം രാധാകൃഷ്ണൻ,കരുംകുളം വിജയകുമാർ,രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.ബാബു ശിവദാസിന്റെ മകനും പ്രശസ്ത എഡ്യൂക്കേഷണലിസ്റ്റുമായ പ്രവീൺ കമലമ്മ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |