വള്ളിക്കോട് : കുട്ടികളുടെ ജീവന് ഭീഷണിയായി അങ്കണവാടിക്ക് മുകളിലേക്ക് പടർന്ന് പന്തലിച്ച് നിൽക്കുന്ന തേക്കുമരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയായില്ല. വള്ളിക്കോട് പഴയ പഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന 86-ാം അങ്കണവാടിക്ക് മുകളിലേക്കാണ് റവന്യൂ ഭൂമിയിലെ തേക്കുമരങ്ങൾ അപകട ഭീഷണിയായി പടർന്ന് പന്തലിച്ച് നൽക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ ഒരു തേക്കുമരത്തിന്റെ വലിയ ശിഖരം അങ്കണവാടിക്ക് മുകളിലേക്ക് ഒടിഞ്ഞുവീണിരുന്നു. ഈ സമയം കുട്ടികളും ജീവനക്കാരും ഇവിടെ ഉണ്ടായിരുന്നു. തലനാഴിരയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഈ മരങ്ങൾ നിൽക്കുന്നത്. ഇത് മുറിച്ചുമാറ്റണമെന്നണ് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് നിരവധി തവണ ബന്ധപ്പെട്ടവർക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെയും ഒരു നടപടിയും ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന റവന്യൂ വകുപ്പിന്റെ ഈ അനാസ്ഥയ്ക്ക്തെിര പ്രതിഷേധം ശക്തമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |