കൊച്ചി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് 'ഹർ ഘർ തിരംഗ"യുടെ ഭാഗമായി എല്ലാ പോസ്റ്റോഫിസുകളിലും ദേശീയ പതാക ലഭ്യമാണ്. കോട്ടൺ തുണിയിൽ തയ്യാറാക്കിയ പതാകകളാണ് എത്തിച്ചിരിക്കുന്നത്. 25 രൂപയാണ് വില. 70 സെന്റി മീറ്റർ നീളവും 50 സെന്റി മീറ്റർ വീതിയുമുണ്ട്. എല്ലാ പോസ്റ്റ് ഓഫീസുകളിലും പ്രത്യേക കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
വീടുകളിലും സ്കൂളുകളിലും സ്ഥാപനങ്ങളിലും ഉയർത്താൻ ഇത് മതിയാകും. നേരിട്ടും ഇ-പോസ്റ്റ് ഓഫീസിലൂടെ ഓൺലൈനായും വാങ്ങാം. ന്യൂഡൽഹി, സൂറത്ത് എന്നിവിടങ്ങളിൽ നിന്നാണ് ദേശീയപതാക എത്തിക്കുന്നത്. ഹെഡ് പോസ്റ്റ് ഓഫീസിൽ ആവശ്യത്തിന് പതാക സ്റ്റോക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |