ജയസാദ്ധ്യത മാത്രമാണ് കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡമെന്ന് മുരളി തുമ്മാരുകുടി. ജയിച്ചവർ പാർലമെന്റിൽ എന്ത് ചെയ്യുന്നു എന്നതൊന്നും കേരളത്തിലെ പാർട്ടികൾക്ക് പ്രസക്തമല്ല. എന്നാൽ, തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള എം പി മാരുടെ പ്രകടനം കാണുമ്പോൾ അസൂയ വരുന്നു എന്നാണ് തുമ്മാരുകുടി പറയുന്നത്.
ഒന്നാം തവണ ജയിച്ചു വരുന്ന എം പി മാരുടെ ഒന്നാമത്തെ പ്രസംഗങ്ങൾ പോലും കത്തിക്കയറുന്നതാണ്. സാധാരണ സ്പീക്കർ എന്തെങ്കിലും പറഞ്ഞാൽ ഒഴുക്ക് തടസപ്പെടും. ഇവരാകട്ടെ ഇരട്ടി വീറോടെ പറയുന്നു എന്ന് മാത്രമല്ല സ്പീക്കറെ തന്നെ ചുമതലകൾ ഓർമ്മിപ്പിക്കുന്നു. സരസവും ശക്തവും ആയ ഭാഷ, വേണ്ടത്ര ഗൃഹപാഠം ചെയ്തിട്ടുള്ള, കൃത്യമായ കണക്കുകളോടെ ഉള്ള പ്രസംഗങ്ങൾ, ആരെയും കൂസാത്ത ഭാവം, കൃത്യമായ രാഷ്ട്രീയം, ഇതിനിടയിലും ബംഗാളിന്റെ താല്പര്യങ്ങൾ അത് ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യം ആണെങ്കിലും പശു പരിപാലനത്തിന്റെ കാര്യമാണെങ്കിലും ഉയർത്തിപ്പിടിക്കുന്ന രീതി എന്നാണ് തുമ്മാരുകുടിയുടെ വിശകലനം.
മുരളി തുമ്മാരുകുടിയുടെ വാക്കുകൾ-
പാർലമെന്റിലെ യുവതുർക്കികൾ
രണ്ടായിരത്തി പത്തൊമ്പതിലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് ഞാൻ എഴുതിയ ലേഖനത്തിൽ പറഞ്ഞിരുന്ന കാര്യം ഉണ്ട്.കേന്ദ്രത്തിലെ ഭരണത്തിന്റെ കണക്കു കൂട്ടലിൽ കേരളത്തിലെ ഇരുപത് അംഗങ്ങൾ ഒരു കാലത്തും വലിയ പ്രാധാന്യം ഉള്ളതാവില്ല. അതുകൊണ്ട് കേരളത്തിൽ നിന്നുള്ള അംഗങ്ങൾ അവരുടെ കരുത്ത് കാണിക്കേണ്ടത് അവരുടെ സഭയിലെ ഇടപെടലുകളുടെ, പ്രസംഗങ്ങളുടെ, സ്വകാര്യ ബില്ലുകളുടെ ഒക്കെ ക്വാളിറ്റിയുടെ പേരിൽ ആയിരിക്കണം.
നല്ല ആത്മവിശവാസമുള്ള, ഇംഗ്ളീഷോ ഹിന്ദിയോ പറ്റിയാൽ രണ്ടും വളരെ നന്നായി കൈകാര്യം ചെയ്യുന്ന, ഇതിൽ രണ്ടിലും സമ്മർദ്ദത്തിൽ നിൽക്കുമ്പോഴും കാര്യമാത്ര പ്രസക്തമായി സംസാരിക്കാൻ അറിയാവുന്ന ആളുകളെ, പ്രത്യേകിച്ചും ചെറുപ്പക്കാരെ, പറ്റിയാൽ സ്ത്രീകളും പുരുഷന്മാരും തുല്യമായി, വേണം പാർലമെന്റിലേക്ക് അയക്കാൻ. എണ്ണത്തിൽ ഒന്നുമല്ലെങ്കിലും "കേരള എം പി മാരെ നോക്കൂ" എന്ന് മറ്റുള്ളവർ പറയണം.
ആ ആഗ്രഹം ഒന്നും നടന്നില്ല. വിന്നബിലിറ്റി ആണ് കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിന്റെ പ്രധാന മാനദണ്ഡം. ജയിച്ചവർ പാർലിമെന്റിൽ എന്ത് ചെയ്യുന്നു എന്നതൊന്നും പാർട്ടികൾക്ക് പ്രസക്തമല്ല, തിരഞ്ഞെടുക്കുന്നവർക്കും. അതുകൊണ്ട് തന്നെ 2024 ലെ തിരഞ്ഞെടുപ്പ് കാലത്ത് അത് ആഗ്രഹിക്കാൻ പോലും പോയില്ല.
പക്ഷെ ഇപ്പോൾ പാർലമെന്റിലെ തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള എം പി മാരുടെ പ്രകടനം കാണുമ്പോൾ അസൂയ വരുന്നു. ഒന്നാം തവണ ജയിച്ചു വരുന്ന എം പി മാരുടെ ഒന്നാമത്തെ പ്രസംഗങ്ങൾ പോലും കത്തിക്കയറുന്നതാണ്. സാധാരണ സ്പീക്കർ എന്തെങ്കിലും പറഞ്ഞാൽ ഒഴുക്ക് തടസ്സപ്പെടും. ഇവരാകട്ടെ ഇരട്ടി വീറോടെ പറയുന്നു എന്ന് മാത്രമല്ല സ്പീക്കറെ തന്നെ ചുമതലകൾ ഓർമ്മിപ്പിക്കുന്നു. സരസവും ശക്തവും ആയ ഭാഷ, വേണ്ടത്ര ഗൃഹപാഠം ചെയ്തിട്ടുള്ള, കൃത്യമായ കണക്കുകളോടെ ഉള്ള പ്രസംഗങ്ങൾ, ആരെയും കൂസാത്ത ഭാവം, കൃത്യമായ രാഷ്ട്രീയം, ഇതിനിടയിലും ബംഗാളിന്റെ താല്പര്യങ്ങൾ അത് ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യം ആണെങ്കിലും പശു പരിപാലനത്തിന്റെ കാര്യമാണെങ്കിലും ഉയർത്തിപ്പിടിക്കുന്ന രീതി.
ഇതൊക്കെ കാണുമ്പോൾ ആണ്...
മുരളി തുമ്മാരുകുടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |