തിരുവനന്തപുരം : മൂന്ന് ദിവസമായി സായ് എൽ.എൻ.സി.പി.ഇയിൽ യിൽ നടന്ന 16 ാമത് ദേശീയ കളരിപ്പയറ്റ് ചാംപ്യൻഷിപ്പിൽ തുടക്കം മുതൽ മുന്നിൽ നിന്ന കേരളം 43 സ്വർണ്ണവും 36 വെള്ളിയും 24 വെങ്കലവും നേടി കിരീടം സ്വന്തമാക്കി. രണ്ട് സ്വർണ്ണവും ഒരു വെങ്കലവും നേടിയ ഛത്തീസ്ഘട്ട് രണ്ടാം സ്ഥാനവും ഒരു സ്വർണവും നാല് വെള്ളിയും അഞ്ച് വെങ്കലവും നേടിയ ആസ്സാം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ ജൂനിയർ സബ്ജൂനിയർ വിഭാഗത്തിൽ നടന്ന മത്സരത്തിൽ 416 പെൺകുട്ടികളും 440 ആൺകുട്ടികളും മത്സരിച്ചു. സമാപന സമ്മേളനത്തിൽ തിരുവനന്തപുരം റൂറൽ പോലീസ് സൂപ്രണ്ട് കിരൺ നാരായണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സായ് ഡയറക്ടർ സി. ദണ്ഡപാണി അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി അഡ്വ. ആർ. വസന്തമോഹൻ പ്രസംഗിച്ചു. ഡൽഹി കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ഡോ.സുമേഷ് പി.ബി സ്വാഗതവും കേരള കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ഡോ. അമ്പു. ആർ. നായർ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |