ന്യൂഡൽഹി; കൊൽക്കത്തയിലെ യുവ വനിതാ ഡോക്ടറെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഡോക്ടർമാരുടെ പ്രതിഷേധം. ഡൽഹിയിലെ ജന്തർ മന്ദറിലേക്ക് ഐ.എം.എ ഉൾപ്പെടെയുളള സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പൊലീസിന്റെ വിലക്ക് ലംഘിച്ചാണ് ആരോഗ്യ പ്രവർത്തകർ ജന്തർ മന്ദറിലേക്ക് എത്തിയത്. എക്സ് പ്ലാറ്റ്ഫോമിലും ശനിയാഴ്ച രാത്രി 10 മുതൽ പത്തരവരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.
വിഷയതതിൽ കേസിൽ അഞ്ചുവിഷയങ്ങൾ ഉന്നയിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതിനും ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കുന്നതിനും കേന്ദ്രനിയമം കൊണ്ടുവരണമെന്ന് ഐ.എം.എ കത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |