SignIn
Kerala Kaumudi Online
Monday, 28 October 2024 4.24 PM IST

നിസാരമല്ല വാസ്തുവിളക്ക്; കൊളുത്തിയാൽ ഫലം ഉറപ്പ്, അറിയാനുള്ളത് ഒത്തിരിക്കാര്യങ്ങൾ

Increase Font Size Decrease Font Size Print Page
vasthuvilakku

എത്ര ശ്രദ്ധിച്ചാലും പലപ്പോഴും വീട്ടിൽ വാസ്തുദോഷങ്ങൾ ഉണ്ടാവും. ഇതുമൂലമുള്ള പിഴവുകൾ നാം അനുഭവിച്ചേ തീരൂ. ഇങ്ങനെയുള്ള ദുരന്തങ്ങൾ എല്ലാം ഒറ്റയടിക്ക് തീർക്കാൻ ഒരു എളുപ്പവഴിയുണ്ട്. അതാണ് വാസ്തുവിളക്ക്. നിലവിലുളള എല്ലാ വാസ്തുദോഷങ്ങളെയും അകറ്റി ഐശ്വര്യവും സന്തോഷവും നൽകുന്നതാണ് വാസ്തുവിളക്ക്. ദോഷങ്ങൾ അകറ്റാൻ ഈ വിളക്ക് തെളിച്ചാൽ മതിയെന്നാണ് ആചാര്യന്മാർ പറയുന്നത്. ശക്തമായ വാസ്തുനിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് രൂപകല്പന ചെയ്തിട്ടുള്ളത് എന്നതുതന്നെ ഇതിന് കാരണം.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഈ വിളക്ക് വീട്ടിൽ സ്ഥാപിക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിച്ചേ പറ്റൂ. അവ ഏതൊക്കെയെന്ന് നോക്കാം. വെള്ളിയാഴ്ചദിവസം അതിരാവിലെയാണ് ആദ്യമായി വാസ്തുവിളക്ക് വീട്ടിൽ തെളിച്ചുതുടങ്ങേണ്ടതെന്നണ് വിദഗ്‌ധർ പറയുന്നത്. വാസ്തുവിളക്കിന്റെ മുൻഭാഗം കിഴക്കോട്ട് ദർശനമായി സൂക്ഷിക്കണം. പൂജാമുറി ഉള്ളവർ പൂജാമുറിയിലും അല്ലാത്തവർ വീടിന്റെ വടക്ക് കിഴക്ക് വശത്തായി സൂക്ഷിക്കണം. വിളക്ക് സൂക്ഷിക്കുന്ന സ്ഥലം വൃത്തിയും ശുദ്ധിയും ഉളളതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. തെക്കുദിശയിൽ ഒരിക്കലും വിളക്കുകൊളുത്താൻ പാടില്ല.

വാസ്തുവിളക്ക് കൊളുത്തുന്നതിലൂടെ എല്ലാ പ്രപഞ്ച ശക്തികളെയും പഞ്ചഭൂതങ്ങളെയും ആരാധിക്കുന്നു എന്നാണ് കരുതുന്നത്. ഇതിലൂടെ എല്ലാ ശക്തികളുടെയും അനുഗ്രഹം വീടിനും വീട്ടുകാർക്കും ലഭിക്കുന്നു എന്നും വിശ്വസിക്കപ്പെടുന്നു. വിളക്ക് എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ മറക്കരുത്. എന്നുമാത്രമല്ല ആവശ്യത്തിന് എണ്ണയൊഴിച്ച് ജ്വാല നല്ല തിളക്കമുള്ളതാക്കാനും ശ്രദ്ധിക്കണം.

വാങ്ങുന്ന വാസ്തുവിളക്ക് ഒറിജിനലാണെന്ന് ഉറപ്പുവരുത്താൻ മറക്കരുത്. വർഷങ്ങളായി ഇത് വിൽക്കുന്ന ആൾക്കാരെയും സ്ഥാപനങ്ങളെയും വാങ്ങാനായി സമീപിക്കുക എന്നതാണ് ഇതിനുള്ള എളുപ്പവഴി. ഒപ്പം അനുഭവസ്ഥരുടെ അഭിപ്രായവും തേടുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VASTHU VILAKKU, IMPORTANT FACTORS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.