കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ(എ.കെ.ജി.എസ്.എം.എ) സംഘടിപ്പിക്കുന്ന ഓണം സ്വർണോത്സവം2024 മികച്ച ഉപഭോക്തൃ പ്രതികരണം നേടുന്നു. 4745 സ്വർണ വ്യാപാരികളാണ് നിലവിൽ കൂപ്പണുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. 7000 സ്വർണ വ്യാപാരികളെ അംഗമാക്കുക എന്നതാണ് ലക്ഷ്യം. രണ്ടേകാൽ കിലോ സ്വർണവും 10 കിലോ വെള്ളിയുമാണ് ഉപഭോക്താക്കൾക്ക് സമ്മാനമായി നൽകുന്നത്. കേരളത്തിലെ എല്ലാ സ്വർണ വ്യാപാരികളും ചേർന്ന് സ്പോൺസർ ചെയ്യുന്ന പദ്ധതി ഒക്ടോബർ 31 വരെയാണ് നടക്കുന്നത്.
'സ്വർണം ആഭരണം മാത്രമല്ല എക്കാലത്തേക്കുമുള്ള സമ്പാദ്യം കൂടിയാണ്' എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |