തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. മദ്ധ്യ, തെക്കൻ ജില്ലകളിലെ മലയോര മേഖലയിലാകും ശക്തമായ മഴ. വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലെ ചക്രവാതച്ചുഴി, തെക്കു കിഴക്കൻ അറബിക്കടൽ വരെ കേരളത്തിനു മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി ന്യൂനമർദ്ദപാത്തി എന്നിവയുടെ സ്വാധീനത്തിലാണ് മഴ ലഭിക്കുന്നത്.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. കേരള കർണാടക തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല. കേരള തീരത്ത് 3.3 മീറ്റർവരെ ഉയരത്തിൽ തിരമാലയ്ക്കും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |